HOME
DETAILS
MAL
ജുനൈദിന്റെ കൊലപാതകം: കേന്ദ്രത്തിന് സുപ്രിം കോടതി നോട്ടിസ് അയച്ചു
backup
March 19 2018 | 07:03 AM
ന്യൂഡല്‍ഹി: ട്രെയിനില്‍ പതിനാറുകാരനായ മതവിദ്യാര്‍ഥി ജുനൈദിനെ കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രിം കോടതി നോട്ടിസ് അയച്ചുു. സി.ബി.ഐ അന്വേഷണം ആവശ്യരപ്പെട്ട് ജുനൈദിന്‍ഡറെ കുടുംബം നല്‍കി ഹരജിയിലാണ് ഉത്തരവ്.
ഫരീദാബാദിലെ വിചാരണ സുപ്രിം കോടതി സ്‌റ്റേ ചെയ്തു. സംഭവത്തില്‍ ഹരിയാന സര്‍ക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്. അന്വേഷണം സി.ബി.ഐക്കു കൈമാറണോ എന്ന കാര്യം പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2016 ജൂണ്‍ 22നാണ് ക്രൂരമായ കൊലപാതകം നടന്നത്. ഈദ് ആഘോഷത്തിന് സാധനങ്ങള്‍ വാങ്ങാന്‍ സഹോദരങ്ങള്‍ക്കൊപ്പം ഡല്‍ഹിയിലേക്കു പോയ ജുനൈദിനെ ഒരു സംഘം തീവണ്ടിയില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജുനൈദിനൊപ്പമുണ്ടായിരുന്ന സഹോദരനും കുത്തേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."