വേതന സുരക്ഷ പദ്ധതി വന്‍ വിജയത്തിലേക്കെന്ന് തൊഴില്‍ മന്ത്രാലയം
ജിദ്ദ: തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വേതന സുരക്ഷ പദ്ധതി വിജയത്തിലേക്ക്. ഇതുവരെ നാല്‍പതിനായിരത്തിലേറെ സ്ഥാപനങ്ങള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നല്‍കിയെന്നത് ഉറപ്പാക്കുന്നതടക്കമുള്ള നടപടികളാണ് പദ്ധതിയിലുള്ളത്.
തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഇതുവരെ 42,418 സ്ഥാപനങ്ങള്‍ വേതന സുരക്ഷ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈലാണ് ഇക്കാര്യമറിയിച്ചത്. അറുപത് ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് നിയമത്തിന്റെ പരിരക്ഷ ലഭിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഭീമന്‍ സ്ഥാപനങ്ങളില്‍ നിന്ന് ആരംഭിച്ച നിയമം 30 ജോലിക്കാര്‍ വരെയുള്ള സ്ഥാപനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ സേവന, വേതന വിവരങ്ങള്‍ മന്ത്രാലയത്തെ അറിയിക്കണമെന്നതാണ് നിയമത്തിന്റെ താല്‍പര്യം. ജോലിക്കാര്‍ക്ക് ശമ്പളം വൈകാതെ ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ മന്ത്രാലയത്തിന് സാധിക്കും. നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 10,000 റിയാലാണ് പിഴ ചുമത്തുക. രണ്ട് മാസം വൈകുന്ന സ്ഥാപനങ്ങളുടെ മന്ത്രാലയ സേവനം നിര്‍ത്തിവെക്കും.
എന്നാല്‍ ജോലിക്കാരുടെ ഇഖാമ, വര്‍ക് പെര്‍മിറ്റ് എന്നിവ പുതുക്കാന്‍ അനുവദിക്കും. മൂന്നു മാസം പിന്നിട്ടാല്‍ എല്ലാ സേവനങ്ങളും മന്ത്രാലയം നിര്‍ത്തിവെക്കും. കൂടാതെ ജോലിക്കാര്‍ക്ക് തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു സ്‌പോണ്‍സറിലേക്ക് ജോലി മാറാനും നിയമം അനുവദിക്കുന്നുണ്ടെന്ന് മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."