HOME
DETAILS

അഭയാര്‍ഥി ക്യാംപുകളിലെ സാഹചര്യം അതിഭീകരമെന്ന് റോഹിംഗ്യകള്‍ സുപ്രിംകോടതിയില്‍

  
backup
March 19 2018 | 11:03 AM

refugees-camp-rohingyans-current-status-report-supreme-court-desheeyam-1903

ന്യൂഡല്‍ഹി: രാജ്യത്തെ വിവിവിധ ഭാഗങ്ങളില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കഴിയുന്ന ക്യാംപുകള്‍ സന്ദര്‍ശിച്ച് അവിടുത്തെ സാഹചര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം. അഭയാര്‍ഥി ക്യാംപുകളിലെ ജീവിത സാഹചര്യം അതീവദയനീയവും ദുരന്തപൂര്‍ണവുമാണെന്നു വിശദീകരിച്ച് ഇന്ത്യയിലെ വിവിധ ക്യാംപുകളില്‍ കഴിയുന്ന റോഹിംഗ്യന്‍ വംശജര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്. ഇതു സംബന്ധിച്ച് ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ ക്യാംപുകളില്‍ കഴിയുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ 2013ല്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി മുമ്പാകെയുള്ളത്. ഇതിനിടെ രാജ്യത്തു നിന്ന് റോഹിംഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്യുന്ന ഹരജി പരിഗണിക്കവെ പഴയ ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ കോളിന്‍ ഗോണ്‍സാല്‍വസ് ആണ്, ക്യാംപുകളിലെ ദുരിതജീവത്തെ കുറിച്ചു ഇന്നലെ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ക്യാംപുകള്‍ സന്ദര്‍ശിച്ച് അവിടത്തെ സൗകര്യങ്ങള്‍, അഭയാര്‍ഥികളുടെ ജീവിതസാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അന്വേഷിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അറിയിക്കാനാണ് നിര്‍ദേശം. അഭയാര്‍ഥികളെ പുറത്താക്കുന്നതു ചോദ്യം ചെയ്യുന്ന ഹരജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഇന്നലെ രാവിലെ പരിഗണിക്കവെ, ശുചിമുറികളും മതിയായ വൈദ്യസഹായങ്ങളും വിദ്യാലയങ്ങളും ഇല്ലാതെയാണ് അഭയാര്‍ഥികള്‍ കഴിയുന്നതെന്ന് കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കാലാവസ്ഥയിലുള്ള മാറ്റത്തിനനുസരിച്ച് ക്യാംപുകളിലെ കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇത്തരക്കാരെ ചികില്‍സിക്കാന്‍ മതിയായ സൗകര്യങ്ങളില്ല. ചികില്‍സ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിക്കുന്നതും പതിവാണ്.

പ്രദേശത്തെ സ്‌കൂളുകളിലോ ആശുപത്രികളിലോ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല. ക്യാംപുകളില്‍ കുടിവെള്ളം പോലും പലപ്പോഴും ലഭിക്കാറില്ല. ക്യാംപുകളിലെ ദുരന്തപൂര്‍ണമായ സാഹചര്യങ്ങള്‍ പകര്‍ത്തിയ വീഡിയോകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണ്. ക്യാംപിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ അവിടെ സന്ദര്‍ശിക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്യാംപുകള്‍ക്കു സമീപത്തുള്ള സ്‌കൂളുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശനം അനുവദിക്കുക, ദേശീയ ആരോഗ്യപദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, ഗര്‍ണിഭിണികള്‍ക്കും ശിശുക്കള്‍ക്കും ലഭ്യമാക്കുന്ന പോഷകസംബന്ധമായ ആനുകൂല്യങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിക്കാര്‍ ഉന്നയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  19 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  24 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  44 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago