HOME
DETAILS
MAL
വ്യവസായ പ്രതിസന്ധി: ഗോവയില്‍ ജില്ലാ കലക്ടറെ തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചു
backup
March 19 2018 | 14:03 PM
പനാജി: ഗോവയിലെ പനാജി ജില്ലാ കലക്ടറെ സമരക്കാര്‍ തടഞ്ഞു നിര്‍ത്തി. സംസ്ഥാനത്ത് ഇരുമ്പയിര് ഖനന വ്യവസായം അടച്ചുപൂട്ടുന്നതില്‍ പ്രതിഷേധിച്ചുള്ള സമരത്തിന്റെ ഭാഗമായാണ് കലക്ടറെ തടഞ്ഞത്. ഖനന തൊഴിലാളികളും വ്യവസായികളുമടങ്ങുന്ന സമരക്കാരാണ് കലക്ടറായ നിള മോഹനനെ തടഞ്ഞത്. കടപാട്ടയിലെക്ക് വന്ന ജില്ലാ കലക്ടറെ പട്ടണത്തിലേക്ക് പ്രവേശിക്കുന്നത് സമരാനുകൂലികള്‍ തടയുകയായിരുന്നു. സമരത്തിനിടയില്‍ പൊലിസുമായി സംഘര്‍ഷമുണ്ടായി. ആയിരക്കണക്കിനു വ്യവസായികളും തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."