HOME
DETAILS

കുറ്റ്യാടി മണ്ഡലം കെ.എം.സി.സിക്കു പുതിയ സാരഥികള്‍

  
backup
March 19 2018 | 17:03 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%82-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8

ദോഹ: ഖത്തര്‍ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റായി സിറാജ് മാതോത്തിനെയും ജനറല്‍ സെക്രട്ടറിയായി ഷബീര്‍ മേമുണ്ടയെയും ട്രഷറായി സല്‍മാന്‍ എളയടത്തെയും തെരഞ്ഞെടുത്തു. ഫിര്‍ദൗസ് മണിയൂര്‍, ഫൈസല്‍ കായക്കണ്ടി, സലാം തീക്കുനി, കുഞ്ഞമ്മദ് തിയ്യാറമ്പത്ത് (വൈസ്. പ്രസിഡന്റുമാര്‍), അബ്ദുല്‍ സമദ് കടമേരി, ജലീല്‍ ടി.വി, റഹീം എന്‍.കെ, സമദ് എം.കെ (സെക്രട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

ഹിലാലിലെ കെ.എം.സി.സി ഹാളില്‍ നടന്ന ജനറല്‍ കൗണ്‍സിലില്‍ സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി കെ.എം ഷാജി എം.എല്‍.എയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. കെ.കെ മൊയ്തു മൗലവിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് നീലഞ്ചേരിക്കണ്ടി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ട്രഷറര്‍ മുഹമ്മദ് പി.കെ സ്വാഗതം പറഞ്ഞു.

കുറ്റ്യാടി നിയോജകമണ്ഡലം എം.എല്‍.എ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. 1.40 കോടി രൂപയുടെ ജീവകരുണ്യം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിലും ഖത്തറിലും നടപ്പാക്കിയതായി ജന.സെക്രട്ടറി അജ്മല്‍ നബില്‍ അവതരിപ്പിച്ച കമ്മറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടാക്കാട്ടി. വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍മാരായ തായമ്പത്ത് കുഞ്ഞാലി, കരീം കൊടുവള്ളി, എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ചടങ്ങില്‍ കെ.എം.ഷാജി എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കെ.എം.സി.സി ജനറല്‍ സിക്രട്ടറി അബ്ദുന്നാസര്‍ നാച്ചി,കുറ്റ്യാടി മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി കെ.സി മുജീബ് റഹ്മാന്‍, ജാഫര്‍ തയ്യില്‍,അന്‍വര്‍ ബാബു,അസീസ് നരിക്കുനി,ഫൈസല്‍ അരോമ, അടിയോട്ടില്‍ അഹമ്മദ് , അഹ്മദ് പാതിരിപ്പറ്റ , ടി.കെ അബ്ദുല്‍ കരീം , നീലാഞ്ചേരി അബ്ദുല്ല, അജ്മല്‍ നബീല്‍, സല്‍മാന്‍ മുണ്ടിയാട്ട്, ,കെ കെ മൊയ്തു മൗലവി,പി വി.മുഹമ്മദ് മൗലവി, കപ്ലികണ്ടി പോക്കര്‍ ഹാജി, എം.പി ഇല്യാസ്, ശരീഫ് മാമ്പയില്‍, എന്നിവര്‍ ആശംസയര്‍പ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സിറാജ് മാതോത്ത് നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago