മഞ്ചേരി മെഡി.കോളജിലെ എം.ബി.ബി.എസ് നാലാം ബാച്ചിനു അനുമതിയായി
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് നാലാം ബാച്ചിന് പ്രവേശനം നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ജൂലൈ അവസാനത്തോടെ വിദ്യാര്‍ഥി പ്രവേശന നടപടികള്‍ ആരംഭിക്കാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോളജ് അധികൃതര്‍ക്ക് കത്തുനല്‍കി. എം.സി.ഐ കണ്ടെത്തിയ പോരായ്മകളില്‍ മിക്കതും യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ചിരുന്നു.അക്കാദമിക്ക് ബ്ലോക്ക്, പ്രീഫാബ് വില്ലകള്‍, ഹോസ്റ്റല്‍, ഓഡിറ്റോറിയം തുടങ്ങിയ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തികളാണ് പുതിയ ബാച്ചിന്റെ പ്രവേശനത്തിനു മുന്നോടിയായി പണിപൂര്‍ത്തീകരിച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറി റിസോഴ്‌സ് സെന്റര്‍, കമ്മ്യൂണിറ്റി മെഡിസിന്‍, ഫോറന്‍സിക്ക് മെഡിസിന്‍, ഫാര്‍മോകോളജി, മെഡിക്കല്‍ എജുക്കേഷന്‍ വിഭാഗം എന്നിവ പുതുതായി നിര്‍മിച്ച അകാദമിക്ക് ബ്ലോക്കിലേക്കു മാറ്റി. ബയോകെമിസ്ട്രി, അനാട്ടമി പാത്തോളജി എന്നീ വിഭാഗങ്ങള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും താമസിക്കാനുള്ള സൗകര്യങ്ങളും കോളജ് കോമ്പൗണ്ടില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. പ്രീഫാബ് വില്ലകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. പുതുതായി സൃഷ്ടിച്ച 247തസ്തികകളില്‍ ജൂനിയര്‍ -സീനിയര്‍ റസിഡന്റുമാരുള്‍പ്പെടെയുള്ളവരുടെ നിയമനം പൂര്‍ത്തിയായി. ഒഴുവുള്ള ഒന്‍പത് തസ്തികകളില്‍ അടുത്ത ദിവസം തന്നെ നിയമനം നടക്കും. നിലവില്‍ ആശുപത്രി കെട്ടിടത്തിന്റെ മൂന്നു നാല് നിലകളില്‍ പരിമിതമായ അവസ്ഥയിലായിരുന്നു വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ സൗകര്യം. എന്നാല്‍ പുതിയബാച്ചിലെ നൂറുപേര്‍ക്കു കൂടെ പ്രവേശനം നല്‍കുന്നതോടെ താമസ സൗകര്യം വിപുലമാക്കാനാണ് കോളജ് അധികൃതരുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."