2ജി സ്പെക്ട്രം: രാജയെ കുറ്റവിമുക്തനാക്കിയതിനെതിരേ ഇ.ഡി അപ്പീല്‍ നല്കി
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, ഡി.എം.കെ എം.പി കനിമൊഴി എന്നിവരെ കുറ്റവിമുക്തമാക്കിയതിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അപ്പീല്‍ നല്കി.
ഡല്‍ഹി ഹൈക്കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. 2008ല്‍ നടന്ന 2ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണത്തില്‍ തെളിവുകളില്ലാത്തതിനാല്‍ കേസില്‍ ആരോപിതരായ എ. രാജ, കനിമൊഴി എന്നിവരുള്‍പ്പെട്ട 17 പേരെയും സി.ബി.ഐ പ്രത്യേക കോടതി കഴിഞ്ഞ ഡിസംബറില്‍ കുറ്റവിമുക്തമാക്കിയിരുന്നു.
കൈക്കൂലി സ്വീകരിച്ച് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നുള്ള ആരോപണത്തിന് തെളിവുകളൊന്നുമില്ലെന്ന് ആരോപിതരെ വിട്ടയച്ച്കൊണ്ട് കോടതി പറഞ്ഞിരുന്നു. 2ജി വിതരണവുമായി ബന്ധപ്പെട്ട് വന്‍അഴിമതി നടന്നിട്ടുണ്ടെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കുറഞ്ഞ തുകക്ക് സ്പെക്ട്രം വിതരണം ചെയ്തതിലൂടെ സര്‍ക്കാരിന് 1.76 കോടിയുടെ നഷ്ടമുണ്ടായെന്ന് സി.എ.ജി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."