HOME
DETAILS

ജുനൈദ് വധം: വിചാരണക്കോടതി നടപടി സുപ്രിംകോടതി സ്‌റ്റേചെയ്തു

  
backup
March 19 2018 | 19:03 PM

%e0%b4%9c%e0%b5%81%e0%b4%a8%e0%b5%88%e0%b4%a6%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4


ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ 16 കാരനായ മതവിദ്യാര്‍ഥി ജുനൈദ് ഖാന്‍ വിദ്വേഷകൊലപാതകത്തിനിരയായ സംഭവത്തില്‍ വിചാരണക്കോടതി നടപടികള്‍ സുപ്രിംകോടതി സ്‌റ്റേചെയ്തു. കൊലപാതകം സി.ബി.ഐക്കു വിടണമെന്ന ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്റെ ആവശ്യം തള്ളിയ പഞ്ചാബ്- ഹരിയാനാ ഹൈക്കോടതി നടപടി ചോദ്യംചെയ്ത് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.
ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, എം. ശാന്തന ഗൗഡര്‍ എന്നിവരടങ്ങുന്ന സുപ്രിംകോടതിയുടെ രണ്ടംഗബെഞ്ച ് സി ബി.ഐയുടെയും ഹരിയാനാ സര്‍ക്കാരിന്റെയും നിലപാട് തേടി.
ജുനൈദ് വധക്കേസില്‍ അന്വേഷണത്തിലും വിചാരണഘട്ടത്തിലുമുണ്ടായ അട്ടിമറി നീക്കങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് സി.ബി.ഐക്ക് വിടണമെന്ന് ജലാലുദ്ദീന്‍ ആവശ്യപ്പെട്ടത്. കേസ് കേവലം സീറ്റിന്റെ പേരിലുള്ള തര്‍ക്കം മാത്രമാക്കി ഒതുക്കിയ നടപടിയെയാണ് ഹരജിക്കാരന്‍ ചോദ്യംചെയ്തത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, നിയമ വിരുദ്ധമായി സംഘം ചേരല്‍, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിന്റെ അഖണ്ഡതക്കെതിരായി പ്രവര്‍ത്തിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളൊന്നും തെളിയിക്കാന്‍ പോലിസിനു കഴിഞ്ഞിട്ടില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. വിചാരണക്കിടെ കേസിലെ മുഖ്യപ്രതി നരേഷ്‌കുമാറിന്റെ അഭിഭാഷകനെ സഹായിച്ച അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ നവീന്‍ കൗഷികിന്റെ നടപടിയും ജലാലുദ്ദീന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
നേരത്തെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിന്റെ പിതാവ് നല്‍കിയ ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതോടെയാണ് അദ്ദേഹം ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. നിലവില്‍ സംസ്ഥാന പൊലിസ് നല്ലനിലയില്‍ അന്വേഷിച്ചുവരുന്ന കേസ് ഏറ്റെടുക്കേണ്ടതില്ലെന്നും ഇതിനകം തന്നെ നിരവധി കേസിന്റെ ഭാരമുണ്ടെന്നുമുള്ള സി.ബി.ഐയുടെ നിലപാട് സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ ഇതേ നിലപാട് തന്നെ ഡിവിഷന്‍ ബെഞ്ചും സ്വീകരിച്ചതോടെ ഹരജിക്കാരന്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 22ന് ചെറിയപെരുന്നാള്‍ ആഘോഷിക്കാനായി ഡല്‍ഹിയില്‍ നിന്ന് വസ്ത്രങ്ങളും മറ്റും വാങ്ങിവരുകയായിരുന്ന ജുനൈദിനെ തീവണ്ടിക്കുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം പുറത്തേക്കു വലിച്ചെറിയുകയായിരുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago