ജനറല്‍ മാനേജര്‍ നിയമനം
കൊച്ചി: തൃശൂര്‍ ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ പൊതു വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടു കൂടിയ ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും, എം.ബി.എ യും. ശമ്പള സ്‌കെയില്‍ 44640 - 58640. പ്രായം 50 വയസ് (നിയമാനുസൃത വയസിളവ് ബാധകം) . ഏതെങ്കിലും പ്രശസ്ത ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസേഷനില്‍ 20 വര്‍ഷം പ്രവൃത്തി പരിചയം വേണം. ഇതില്‍ മൂന്ന് വര്‍ഷം ടോപ്പ് മാനേജ്‌മെന്റ് ലെവലില്‍ ആയിരിക്കണം.
നിശ്ചിത യോഗ്യതയുള്ള തല്‍പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 28ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷനല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് 2 ഉം, ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍ - ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തണം. സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."