പീഡന ശ്രമത്തിനിടെ വീട്ടമ്മ കൊല്ലപ്പെട്ടു; അസം സ്വദേശി പിടിയില്‍
പറവൂര്‍: പുത്തന്‍വേലിക്കരയില്‍ 60 കാരി പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ടു. സമീപവാസിയായ ഇതര സംസ്ഥാനതൊഴിലാളി സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.
അസം സ്വദേശി മുന്നയാണ് പിടിയിലായത്. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലിസ് അറിയിച്ചു. പഞ്ചായത്ത് ഓഫിസിന് സമീപമുള്ള പാലാട്ടി പരേതനായ ഡേവിസണിന്റെ ഭാര്യ മോളിയാണ് കൊല്ലപ്പെട്ടത്. കല്ലിന് തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തില്‍ തുണികൊണ്ട് കുരുക്കിട്ട് മുറുക്കി കൊല്ലുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഭിന്നശേഷിക്കാരനായ മകന്റെ ഒപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. പുലര്‍ച്ചെ മകനാണ് അനക്കമില്ലാതെ കിടക്കുന്ന അമ്മയെ കണ്ടത്. പലവട്ടം കുലുക്കി വിളിച്ചിട്ടും എഴുന്നേല്‍ക്കാതായതോടെ അയല്‍ വീട്ടില്‍പ്പോയി വിവരം പറയുകയായിരുന്നു.
അയല്‍വാസികളാണ് പൊലിസില്‍ വിവരമറിയിച്ചത്. ഉടന്‍ പൊലിസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി മുന്ന(26)യെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോളിയുടെ വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാള്‍. 15 വര്‍ഷമായി കേരളത്തില്‍ കഴിയുന്ന മുന്ന ആറ് മാസം മുന്‍പാണ് ഇവിടെ താമസം തുടങ്ങിയത്. സമീപത്തെ ഒരു കോഴിക്കടയിലും കുറുമ്പതുരുത്തിലെ ഒരു അരിക്കടയിലുമായി ജോലി ചെയ്ത് വരികയായിരുന്നു.
ഇന്നലെ അമിതമായി മദ്യപിച്ചാണ് ഇയാള്‍ മുറിയിലെത്തിയതെന്ന് കൂടെയുള്ളവര്‍ പൊലിസിന് മൊഴി നല്‍കി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സ്‌കോട്‌ലന്റിലുള്ള മകളും ഭര്‍ത്താവും എത്തിയ ശേഷം സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പുത്തന്‍വേലിക്കര ഉണ്ണിമിശിഹാ പള്ളിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."