HOME
DETAILS
MAL
സ്വതന്ത്ര കര്‍ഷകസംഘം മെയ് ഒന്‍പതിന് ഡല്‍ഹിയില്‍ ധര്‍ണ നടത്തും
backup
March 19 2018 | 22:03 PM
കോഴിക്കോട്: കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചും പൊതുമേഖലാ ബാങ്കുകളില്‍ നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ വായ്പാ തട്ടിപ്പിനെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടും മെയ് ഒന്‍പതിന് ഡല്‍ഹിയില്‍ സ്വതന്ത്ര കര്‍ഷക സംഘം ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേന്ദ്ര-കേരള സര്‍ക്കാരുകള്‍ വാഗ്ദാനങ്ങള്‍ പാലിക്കാനോ, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനോ ശ്രമിക്കുന്നില്ല. ഭരിക്കുന്നവരുടെ കൊടി നോക്കി നയം തീരുമാനിക്കുന്ന കര്‍ഷക സംഘടകള്‍ കാപട്യം വെടിയണമെന്നും യോഗം ആവശ്യപ്പെട്ടു. ബാഫഖി കര്‍ഷക ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കുറുക്കോളി മൊയ്തീന് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ മണ്‍വിള സൈനുദ്ദീന്‍, പി.പി.മുഹമ്മദ് കുട്ടി, കെ.കെ.നഹ, ഡോ.വി.കുഞ്ഞാലി, കെ.കെ.അബ്ദുറഹിമാന് മാസ്റ്റര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."