ലൈറ്റ് ഓഫ് മദീന: ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 25 വരെ
കോഴിക്കോട്: ഏപ്രില്‍ 20,21,22 തിയതികളില്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ കൈതക്കാട് വച്ച് നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ലൈറ്റ് ഓഫ് മദീനയില്‍ പങ്കെടുക്കാന്‍ മഹല്ല് ഭാരവാഹികള്‍ മാര്‍ച്ച് 25 നകം അപേക്ഷിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം അറിയിച്ചു.
സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ലുകളില്‍ നടപ്പിലാക്കുന്ന കര്‍മ പദ്ധതികളുടെ ദൃശ്യാവിഷ്‌കാരമാണ് ലൈറ്റ് ഓഫ് മദീന. മഹല്ല് പ്രവര്‍ത്തന പദ്ധതികള്‍ കണ്ടും കേട്ടും അനുഭവിച്ചും പകര്‍ത്തിയെടുത്ത് മഹല്ലുകളില്‍ നടപ്പിലാക്കാന്‍ ഭാരവാഹികളെ സജ്ജമാക്കുന്ന പരിശീലന സംഗമമാണിത്. മൂന്ന് ദിവസങ്ങളിലായി കേരളത്തിനകത്തും പുറത്തും നിന്നുമായി 4000 ത്തിലധികം മഹല്ലുകള്‍ ലൈറ്റ് ഓഫ് മദീന സന്ദര്‍ശിക്കും.
ഒരു മഹല്ലില്‍ നിന്ന് ഖത്വീബടക്കം ഏഴ് പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ംംം.ഹശഴവീേളാമറലലിമ.ശി എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. മഹല്ല് ഭാരവാഹികള്‍ മണ്ഡലം - ജില്ലാ നേതാക്കളുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. മാര്‍ച്ച് 25 ന് ശേഷമുള്ള അപേക്ഷ സ്വീകരിക്കുന്നതല്ല. വിവരങ്ങള്‍ക്ക് 9744714906, 9072618618 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."