പ്ലസ്‌വണ്‍ ഏകജാലകം: ഓണ്‍ലൈന്‍ അപേക്ഷാ സമയം നാളെ അവസാനിക്കും
മലപ്പുറം: ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്ലസ്‌വണ്‍ ഓണ്‍ലൈന്‍ അപേക്ഷാ സമയം നാളെ അവസാനിക്കും. നാളെ വൈകീട്ട് അഞ്ചു വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന സമയം. മെയ് 31ന് അവസാനിക്കാനിരുന്ന അപേക്ഷ സ്വീകരിക്കല്‍ സാങ്കേതിക പ്രശ്‌നങ്ങളും സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം വൈകിയതും കണക്കിലെടുത്ത് ദീര്‍ഘിപ്പിക്കുകയായിരുന്നു.
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ നിലവില്‍ ജില്ലയാണ് മുന്നില്‍. ബുധനാഴ്ച വൈകുന്നേരം വരെ ജില്ലയില്‍ നിന്ന് 80802 പേരാണ് അപേക്ഷ നല്‍കിയത്. 51016 പേര്‍ അപേക്ഷ നല്‍കിയ കോഴിക്കോടാണ് അപേക്ഷകരുടെ എണ്ണത്തില്‍ മലപ്പുറത്തിന് തൊട്ടടുത്തുള്ളത്. സംസ്ഥാന സിലബസില്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയവരാണ് ജില്ലയിലെ അപേക്ഷകരില്‍ ഭൂരിഭാഗവും. 75761 പേരാണ് ബുധനനാഴ്ച വരെ അപേക്ഷിച്ചത്. 3869 സി.ബി.എസ്.ഇ വിദ്യാര്‍ഥികളും 68 ഐ.സി.എസ്.ഇ വിദ്യാര്‍ഥികളും 1104 അന്യസംസ്ഥാന സിലബസുകളില്‍ പഠനം നടത്തിയവരും ജില്ലയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷകളുടെ വെരിഫിക്കേഷന്‍ നടപടികള്‍ അതത് സ്‌കൂളുകളില്‍ നടന്നുവരികയാണ്.
നിലവിലെ അറിയിപ്പു പ്രകാരം ട്രയല്‍ അലോട്ട്‌മെന്റ് ഒന്‍പതിന് നടക്കും. ഇതിനു ശേഷം പിഴവുകള്‍ പരിഹരിച്ച് 16 നാണ് ആദ്യ അലോട്ട്‌മെന്റ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."