ചെല്‍സി എഫ്.എ കപ്പിന്റെ സെമിയില്‍
ലണ്ടന്‍: ആവേശപ്പോരാട്ടത്തില്‍ ലെയ്സ്റ്റര്‍ സിറ്റിയെ വീഴ്ത്തി ചെല്‍സി എഫ്.എ കപ്പിന്റെ സെമിയിലേക്ക് മുന്നേറി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി വിജയിച്ചത്. നിശ്ചിത സമയത്ത് മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചപ്പോള്‍ അധിക സമയത്തിന്റെ 105-ാം മിനുട്ടില്‍ പെഡ്രോ നേടിയ ഗോളിലാണ് ചെല്‍സി വിജയം സ്വന്തമാക്കിയത്. സെമി പോരാട്ടത്തില്‍ ചെല്‍സി- സതാംപ്ടനുമായും മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ടോട്ടനം ഹോട്‌സ്പറുമായും ഏറ്റുമുട്ടും.
ഇടവേളയ്ക്ക് ശേഷം ഗോളടി മികവ് തിരിച്ചുപിടിച്ച് ആല്‍വരോ മൊറാറ്റ 42-ാം മിനുട്ടില്‍ തന്നെ ചെല്‍സിയെ മുന്നിലെത്തിച്ചു. എന്നാല്‍ 76-ാം മിനുട്ടില്‍ ജാമി വാര്‍ഡിയുടെ ഗോളില്‍ ലെയ്സ്റ്റര്‍ സമനില പിടിച്ച് മത്സരം നീട്ടി. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ പോരാട്ടം അധിക സമയത്തേക്ക് നീണ്ടു. 105-ാം മിനുട്ടില്‍ പെഡ്രോ ചെല്‍സിയുടെ രക്ഷകനായി മാറി. ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയോടേറ്റ ഏകപക്ഷീയ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ കരുത്തുറ്റ നിരയുമായാണ് ചെല്‍സി കളത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."