HOME
DETAILS

കലാലയം സാക്ഷിയായി; കൈകോര്‍ത്തത് 24 യുവ മിഥുനങ്ങള്‍

  
backup
March 20 2018 | 02:03 AM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%b2%e0%b4%af%e0%b4%82-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%88%e0%b4%95%e0%b5%8b%e0%b4%b0

പെരിന്തല്‍മണ്ണ: എം.ഇ.എ എന്‍ജിനിയറിങ് കോളജ് ഓഡിറ്റോറിയം ഇന്നലെ സാക്ഷ്യംവഹിച്ചതു മംഗല്യ മാമാങ്കത്തിന്. കോളജ് യൂനിയന്റെ നേതൃത്വത്തിലാണ് മെഹര്‍-18 എന്ന പേരില്‍ സമൂഹ വിവാഹം സംഘടിപ്പിച്ചത്. ആഡംബരവും ധൂര്‍ത്തും ഒഴിവാക്കി സുമനസുകളുടെ സഹായത്തോടെ ഒരുപറ്റം യുവതീ യുവാക്കള്‍ പുതുജീവിതത്തിലേക്കു നടന്നുകയറി.


തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഈ കലാലയം സമൂഹ വിവാഹത്തിനു വേദിയാകുന്നത്. പരിപാടി കോളജ് ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട് ജില്ലകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ 12 യുവതീ യുവാക്കളാണ് വിവാഹിതരായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 10 യുവ മിഥുനങ്ങള്‍ക്കാണ് കോളജില്‍ മംഗല്യമൊരുക്കിയിരുന്നത്. ഇതോടെ മൂന്നുവര്‍ഷത്തിനിടെ 22 ജോഡി യുവതീ യുവാക്കള്‍ സമൂഹവിവാഹത്തിലൂടെ ഒന്നായി.


ഓരോ വധുവിനും എട്ടു പവന്‍ സ്വര്‍ണാഭരണങ്ങളും വരനും വധുവിനുമുള്ള വിവാഹവസ്ത്രങ്ങളും കോളജ് നല്‍കി. ഹൈന്ദവ ജോഡികളും പ്രമുഖ ഇസ്‌ലാമിക പണ്ഡിതരുടെ അനുഗ്രഹത്തില്‍തന്നെ വിവാഹിതരായി. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.പിമാരായ പി.വി അബ്ദുല്‍ വഹാബ്, പി.കെ കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, വി.കെ ഇബ്രാഹീം കുഞ്ഞ് എന്നിവരും അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുസ്സമദ് സമദാനി, വി. ശശികുമാര്‍ തുടങ്ങിയവരും സന്നിഹിതരായി.


സംഗമത്തിന് അധ്യാപകരായ വി.പി ശംസുദ്ദീന്‍, മെഹ്ബൂബലി, വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ അനീസ് മുഹമ്മദ്, അസ്ഹറുദ്ദീന്‍, സഹിയാന്‍, ഷാലിഖ് നേതൃത്വം നല്‍കി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  6 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  6 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  6 days ago