ഉംറ വിസ അഞ്ചു വരെ മാത്രം
മലപ്പുറം: ഈ സീസണിലെ ഉംറ വിസക്ക് സൗദി ഗവണ്‍മെന്റ് നല്‍കിവരുന്ന അനുമതി ഈ മാസം അഞ്ചിന് അവസാനിക്കും. സൗദി ഹജ്ജ് മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം ശഅബാന്‍ 29 വരെ മാത്രമേ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഉംറ വിസയ്ക്ക് അനുമതിയുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ ഉംറ യാത്രികര്‍ ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം ഉംറക്കു പുറപ്പെട്ടിട്ടുണ്ട്.
സൗദി ഗവണ്‍മെന്റിന്റെ അംഗീകൃത ഹജ്ജ് ഉംറ ഹാന്റ്‌ലിംഗ് കമ്പനിയായ അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് യാത്രക്കാരുടെ സൗകര്യാര്‍ഥം അല്‍ഹിന്ദിന്റെ എല്ലാ ഓഫീസുകളിലും സ്‌പെഷ്യല്‍ ഉംറ ബുക്കിംഗ് കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അല്‍ഹിന്ദ് റീജണല്‍ മാനേജര്‍ യാസിര്‍ മുണ്ടോടന്‍ അറിയിച്ചു.
15 ദിവസത്തേക്കും 30 ദിവസത്തേക്കുമുള്ള ഉംറ പാക്കേജുകളും പാക്കേജ് അല്ലാതെയും ഉംറ വിസ നല്‍കും. ഫോണ്‍: 9496005902
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."