HOME
DETAILS

ഗള്‍ഫ് പ്രതിസന്ധിക്ക് അയവു വരില്ലെന്ന് സൂചന: തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി സഖ്യരാജ്യങ്ങള്‍

  
backup
March 20 2018 | 05:03 AM

soudi-news-gulf-crisis-repport

 

റിയാദ്: ഗള്‍ഫ് മേഖലയില്‍ ഉരുണ്ടുകൂടിയ ഖത്തര്‍ പ്രതിസന്ധിയില്‍ അയവു വരില്ലെന്ന സൂചന നല്‍കി ഖത്തര്‍ വിരുദ്ധ രാജ്യങ്ങള്‍.

കൈറോയില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചതുര്‍ രാഷ്ട്ര സഖ്യത്തിലെ ഈജിപ്തും യു എ ഇയുമാണ് നിലപാട് വ്യക്തമാക്കിയത്. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനു ചതുര്‍രാഷ്ട്ര ങ്ങളായ ഈജിപ്ത്, ബഹ്‌റൈന്‍, സഊദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങള്‍ മുന്നോട്ടു വെച്ച പതിമൂന്നു ഉപാധികളില്‍ ഉറച്ചു നില്‍ക്കുന്നതായും യാതൊരു വിട്ടു വീഴ്ച്ചക്കും തയ്യാറല്ലെന്നും ഈജിപ്ഷ്യന്‍ വിദേശ കാര്യ മന്ത്രി സാമിഹ് ശുക്‌രി, യു എ ഇ വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനും കൈറോയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സഊദി കിരീടാവകാശി നടത്തുന്ന അമേരിക്കന്‍ സന്ദര്‍ശനത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ചര്‍ച്ചയോടെ ഖത്തര്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് സഖ്യരാജ്യങ്ങളുടെ പ്രതികരണം.

സഖ്യരാജ്യങ്ങള്‍ നല്‍കിയ ഉപാധികള്‍ ഖത്തര്‍ അംഗീകരിക്കണം, സഖ്യ രാജ്യങ്ങളുടെ ബന്ധത്തിന് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഖത്തര്‍ പിന്തിരിയണം, അറബ് രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഖത്തര്‍ പ്രതിസന്ധിക്ക് കാര്യമായ സ്ഥാനം നല്‍കുന്നില്ല- ഇവര്‍ പറഞ്ഞു. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനെ കുറിച്ച് അധികം വൈകാതെ ചര്‍ച്ചകള്‍ നടക്കുമോയെന്ന ചോദ്യത്തിന് ഇതേ കുറിച്ച് തനിക്കറിയില്ലെന്നും ഈജിപ്ഷ്യന്‍ വിദേശ കാര്യ മന്ത്രി പ്രതികരിച്ചു. നിലവില്‍ സഊദിയും ഈജിപ്തും യു എ യും തമ്മിലുള്ള ബന്ധം കൂടുതല്‍ മേഖലയിലേക്ക് ശക്തമായി വരുന്നതായും ഇരുവരും പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago
No Image

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം;  വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യം 

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ പരിശോധന: പരാതി നല്‍കി പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago
No Image

റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ളവ കുറവ്; വിതരണം സ്തംഭനത്തിലേക്കോ?  

Kerala
  •  a month ago
No Image

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

International
  •  a month ago
No Image

പന്തീരങ്കാവില്‍ വീട്ടമ്മ മരിച്ച നിലയില്‍, കൊലപാതകമെന്ന് നിഗമനം, ആഭരണങ്ങള്‍ നഷ്ടമായതായി സൂചന; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  a month ago
No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago