പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നു നിഷ ജോസ്
കൊച്ചി: താന്‍ പുസ്തകത്തില്‍ എഴുതിയ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ. ട്രെയിനില്‍ വച്ച് ഞാന്‍ അപമാനിക്കപ്പെട്ടു. അതെവിടെ വച്ചായിരുന്നു, അതാരായിരുന്നു എന്നൊന്നും ഞാന്‍ വെളിപ്പെടുത്തിയിട്ടില്ല. ആ സാഹചര്യം വളരെ നന്നായി കൈകാര്യം ചെയ്തുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു കേസിന് പോകേണ്ടതില്ലെന്നായിരുന്നു തന്റെ തീരുമാനമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ നിഷ ജോസ് വ്യക്തമാക്കി.
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് ട്രെയിനില്‍വച്ച് അപമാനിച്ചെന്നാണ് നിഷ തന്റെ പുസ്തകമായ ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്ില് വെളിപ്പെടുത്തിയിരുന്നത്. പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും അപമാനിച്ചയാളെ മനസ്സിലാക്കാവുന്ന കൃത്യമായ സൂചനകള്‍ പുസ്തകത്തിലുണ്ട്. ഇത് വിവാദമായതോടെയാണ് നിഷ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നതായി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."