HOME
DETAILS

മുത്തശ്ശിക്ക് പുനര്‍ജ്ജന്മമേകിയ കര്‍ണാടകയില്‍ സജീവമാവാന്‍ രാഹുല്‍

  
backup
March 20 2018 | 07:03 AM

national-20-03-18-rahul-in-karnataka

ബംഗളൂരു: തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ സജീവമാവാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിന്റെ ഭാഗമായി അദ്ദേഹം മംഗളൂരുവിലെത്തി. ദക്ഷിണ കന്നഡ, ഉടുപ്പി ജില്ലകളില്‍ രണ്ടു ദിവസത്തെ പര്യടനത്തിനാണ് അദ്ദേഹം എത്തിയത്.


നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശൃംഗേരി ശാരദ പീഠവും അദ്ദേഹം സന്ദര്‍ശിക്കും. ചരിത്രത്തിന്റെ ആവര്‍ത്തനമായാണ് ഈ സന്ദര്‍ശനത്തെ ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നത്. 1978ല്‍ കോണ്‍ഗ്രസും ഇന്ദിരയും തകര്‍ന്നെന്ന് രാഷ്ട്രീയ ലോകം മുഴുവന്‍ വിധിയെഴുതിയ സമയത്ത്
ഇന്ദിരാ ഗാന്ധി ശാരദാ മഠത്തിലെത്തിയിരുന്നു. അവസാന പിടിവള്ളിയായി ചിക്മംഗളൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴാണ് അനുഗ്രഹം തേടി ഇന്ദിര ഇവിടെ എത്തിയത്.


അടിയന്തരാവസ്ഥ സമ്മാനിച്ച കനത്ത പരാജയത്തിന്റെ ഭാരവും തോളിലേറി നടക്കുന്ന ഇന്ദിര അന്ന് ഒരു എം.പി പോലുമായിരുന്നില്ല. വ്യക്തിപരമായ പ്രശ്‌നങ്ങളും അലട്ടുന്നുണ്ടായിരുന്നു അവരെ. പോരാത്തതിന് മൊറാര്‍ജിയുടെ ജനത സര്‍ക്കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടുന്നു. മാധ്യമങ്ങള്‍ കോണ്‍ഗ്രസിന്റെ മരണമാഘോഷിക്കുന്നു. കോണ്ഡഗ്രസ് എന്ന മുങ്ങുന്ന കപ്പലില്‍ നിന്ന് പല മുതിര്‍ന്ന നേതാക്കളും രക്ഷപ്പെടുന്നു. ഇതായിരുന്നു അന്നത്തെ അവസ്ഥ.


ഡി ദേവരാജ ഉര്‍സ് ആയിരുന്നു അന്ന് കര്‍ണാടക മുഖ്യമന്ത്രി. ഇന്ത്യന്‍  നാഷണല്‍  കോണ്‍ഗ്രസ്  പിളര്‍ന്നപ്പോള്‍ അദ്ദേഹം ഇന്ധിരാഗാന്ധിയുടെ കൂടെ നിലയുറപ്പിച്ചു. അദ്ദേഹമായിരുന്നു ഇന്ദിരയുടെ ഏക ആശ്വാസം. ചരിത്രം ഇവിടെ ആവര്‍ത്തിക്കുന്നതായി നിരീക്ഷകര്‍ തീര്‍ത്തും പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷം. പിടിവള്ളിയായി അതേ കര്‍ണാടക. ആശ്വാസമായി കോണ്‍ഗ്രസ് മന്ത്രസഭയും സിദ്ധരാമയ്യയും. രണ്ടു പേരും മൈസൂരില്‍ നിന്നുള്ളവരാണെന്നതും ശ്രദ്ധേയം.

കര്‍ണാടകയിലെ പ്രചാരണം ശക്തമാക്കാനാണ് രാഹുലിന്റെ നീക്കം. യു.പിയില്‍ ഉള്‍പെടെ തിരിച്ചടി നേരിട്ട ബി.ജെപിയെ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago