HOME
DETAILS
MAL
ഒഡീഷയില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു
backup
March 20 2018 | 09:03 AM
ഭുവനേശ്വര്‍: ഒഡീഷയില്‍ വ്യോമസേനയുടെ പരിശീലന ജെറ്റ് വിമാനം തകര്‍ന്നുവീണു. ഒഡീഷ- ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ മയൂര്‍ബുഞ്ച് ജില്ലയിലാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ട്രെയിനിയായ പൈലറ്റ് ഗുരുതരമല്ലാത്ത പരുക്കുകളോടെ രക്ഷപ്പെട്ടു.
ഖരഗ്പൂരിലെ കാളികുണ്ഡ് വ്യോമയാന സ്‌റ്റേഷനില്‍ നിന്നും പതിവ് പരിശീലനത്തിനിറങ്ങിയതായിരുന്നു വിമാനം. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."