ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിന് തിരുവനന്തപുരം തന്നെ വേദിയായേക്കും
കൊച്ചി: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റിന് തിരുവനന്തപുരം തന്നെ വേദിയായേക്കും. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ ഫുട്ബോള്‍ താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് തിരുവനന്തപുരത്തേക്ക് മത്സരം മാറ്റുന്നതിനുള്ള വഴിതുറന്നത്.
നേരത്തെ, മത്സരം തിരുവനന്തപുരത്ത് കാര്യവട്ടത്തുള്ള സ്പോര്‍ട്സ് ഹബ്ബില്‍ നടത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് ട്വിറ്ററിലൂടെ അറിയിച്ചെങ്കിലും പിന്നീട് കേരള ക്രിക്കറ്റ് ആസോസിയേഷനും സ്റ്റേഡിയം ചുമതലയുള്ള ജി.സി.ഡി.എയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നവംബര്‍ ഒന്നിന് ഏകദിന പോരാട്ടം കൊച്ചിയില്‍ നടത്താന്‍ ധാരണയായത്.
എന്നാല്‍ ഐ.എസ്.എല്ലിന്റെ വേദിയായ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ ഐ.എം വിജയന് അടക്കമുള്ള പ്രമുഖ ഫുട്ബോള്‍ താരങ്ങള്‍ രംഗത്തുവന്നിരുന്നു. നിലവില്‍ ലോകോത്തര നിലവാരത്തില്‍ ഫിഫയുടെ മാനദണ്ഡമനുസരിച്ച് നിര്‍മിച്ച ഫുട്ബോള്‍ പുല്‍ത്തകിടി ക്രിക്കറ്റ് പിച്ച് ഒരുക്കാനായി വെട്ടി പൊളിക്കണം. ഇത് നവംബറില്‍ നടക്കേണ്ട ഐ.എസ്.എല്‍ അഞ്ചാം പതിപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളെ ബാധിക്കും. മാത്രമല്ല പുല്‍ത്തകിടിയുടെ നാശത്തിനും ഇത് വഴിയൊരുക്കും.
കൊച്ചിയിലെ ഫുട്ബോള്‍ ടര്‍ഫ് തകര്‍ക്കരുതെന്ന ആവശ്യം ശക്തം
സംസ്ഥാന കായിക മന്ത്രി എ.സി മൊയ്തീന് ഇക്കാര്യം സംബന്ധിച്ച് ജി.സി.ഡി.എ, കെ.സി.എ. ഭാരവാഹികളുമായി സംസാരിക്കുമെന്നുംആവശ്യമെങ്കില് വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.
ഒക്ടോബറില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന വെസ്റ്റിന്‍ഡീസ് ടീം മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ടി20യുമാണ് കളിക്കുക.
ാേ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."