ക്രിമീലയര്‍ വരുമാന പരിധി എട്ടുലക്ഷമാക്കാന് നടപടി: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള ക്രീമിലയര്‍ വരുമാന പരിധി ആറുലക്ഷത്തില്‍ നിന്ന് എട്ടുലക്ഷമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി എ.കെ ബാലന്. നേരത്തെ സര്‍ക്കാര്‍ ഇതിനെ എതിര്ത്തിരുന്നുവങ്കിലും നിലവിലെ സാഹചര്യത്തില്‍ പരിധി ഉയര്‍ത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന പട്ടികജാതി- വര്‍ഗ വിഭാഗങ്ങളുടെ സംവരണ സീറ്റുകള്‍ പരിശോധിച്ച് കണ്ടെത്തി നികുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. ഇതിനായി രൂപവല്‍ക്കരിച്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയുടെയോഗം ഉടന്‍ ചേരും. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പരിധി ഉയര്‍ത്തുന്നതിലൂടെ പാവപ്പെട്ടവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കാതെ പോകുന്നതിനുള്ള സാധ്യത വര്‍ധിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."