HOME
DETAILS
MAL
മൂന്നാം മുന്നണി ആവശ്യം തൃണമൂല്‍ തള്ളി
backup
March 20 2018 | 21:03 PM
കൊല്‍ക്കത്ത: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേതിരേ മൂന്നാം മുന്നണി രൂപീകരിക്കണമെന്ന ആവശ്യം തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നാംമുന്നണി രൂപീകരിക്കണമെന്ന ആവശ്യം തൃണമൂല്‍ നിരസിച്ചത്.
ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദലായി മൂന്നാംമുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച ദേശീയതലത്തില്‍ സജീവമായിരുന്നു. എന്നാല്‍ ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതോടെ പ്രതിപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാകുക. അതേസമയം എല്ലാവരും ബി.ജെ.പിക്കേതിരേ ഒന്നിച്ചുനില്‍ക്കണമെന്നും ബി.ജെ.പിയുടെ സഖ്യകക്ഷികളും ഈ കൂട്ടായ്മയിലേക്ക് വരുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഗതറോയ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."