പ്രധാനമന്ത്രിയുടെ ഓഫിസില്‍ എയര്‍ പ്യൂരിഫയറുകള്‍; വിദ്യാര്‍ഥികള്‍ക്ക് മലിനവായു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാന നഗരി വായുമലിനീകരണംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ ശുദ്ധവായുവിനായി പ്രധാനമന്ത്രിയുടെ ഓഫിസ് വാങ്ങിക്കൂട്ടിയത് 140 എയര്‍ പ്യൂരിഫയറുകള്‍. ആറ് സര്‍ക്കാര്‍ ഓഫിസുകളും പ്യൂരിഫയറുകള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. നിതി ആയോഗ്, ആരോഗ്യം, കൃഷി, ടൂറിസം, ആഭ്യന്തരം, വിദേശകാര്യ ഓഫിസുകളാണ് പ്രധാനമന്ത്രിയുടെ ഓഫിസിന് പുറമെ എയര്‍പ്യൂരിഫയറുകള്‍ വാങ്ങിയത്.
ഡല്‍ഹി നിവാസികള്‍ മലിനവായു ശ്വസിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് എയര്‍ പ്യൂരിഫയറുകള്‍ വാങ്ങിയതിനെതിരേ വ്യാപക എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. മലിനവായു ശ്വസിച്ച് ജനങ്ങള്‍ കടുത്ത പ്രതിസന്ധിലായിട്ടും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാത്തതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലോകത്തില്‍ ഏറ്റവുമധികം വായുമലിനീകരണ പ്രതിസന്ധി നേരിടുന്ന രാജ്യതലസ്ഥാനമാണ് ഡല്‍ഹി. വായുമലിനീകരണ തോത് രൂക്ഷമായതോടെ ഡല്‍ഹി ഒരു ഗ്യാസ് ചേംബറിന് തുല്യമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയില്‍ 20 ശതമാനം പേരുടെയും രോഗങ്ങള്‍ക്ക് കാരണം വായുമലിനീകരണമാണെന്ന് 2016ല്‍ ബ്രിട്ടനിലെ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് ചൂണ്ടിക്കാട്ടിയിരുന്നു.
ഓരോ വര്‍ഷവും ഡല്‍ഹിയില്‍ വായുമലിനീകരണം വര്‍ധിക്കുന്നുണ്ട്. തണുപ്പുകാലത്താണ് ഇത് കൂടുതലുണ്ടാകുന്നത്. ഇതേതുടര്‍ന്ന് സ്‌കൂളുകളെല്ലാം അടയ്ക്കാറാണ് പതിവ്. കഴിഞ്ഞവര്‍ഷം സ്‌കൂളുകള്‍ അടച്ചത് ഒരാഴ്ചയാണ്. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ എയര്‍ പ്യൂരിഫയര്‍ വാങ്ങിക്കാത്തതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. വായുമലിനീകരണം രൂക്ഷമാകുമ്പോള്‍ സ്‌കൂളുകളിലെ ജനലുകളും വാതിലുകളും അടച്ചിട്ടാണ് പ്രതിസന്ധി മറികടക്കാറുള്ളത്. എയര്‍ കണ്ടിഷനര്‍ സ്ഥാപിക്കുമ്പോള്‍ പുറത്തെ മലിനവായു അകത്തേക്ക് കടക്കുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
എര്‍പ്യൂരിഫയറുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ പ്രധാന മന്ത്രിയുടെ ഓഫിസ് ഇതുവരെ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."