മോദി സര്‍ക്കാര്‍ സമ്പന്നര്‍ക്കൊപ്പമെന്ന് രാഹുല്‍ ഗാന്ധി
മംഗളൂരു: മോദി സര്‍ക്കാരിന്റെ നയം സമ്പന്നര്‍ക്കുവേണ്ടി മാത്രമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ 15 കോര്‍പറേറ്റുകളുടെ 2.5 ലക്ഷം കോടി രൂപയാണ് മോദി അധികാരത്തില്‍ വന്നശേഷം എഴുതിത്തള്ളിയതെന്നും അദ്ദേഹം ആരോപിച്ചു.
കര്‍ണാടകയിലെ ഉഡുപ്പിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ജന ആശിര്‍വാദ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി നില്ക്കുന്ന മോദിയോ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ തയാറാകുന്നില്ല. കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കര്‍ഷകരുടെ 8,000 കോടി രൂപയാണ് എഴുതിത്തള്ളിയതെന്നും അദ്ദേഹം പറഞ്ഞു.
ഉഡുപ്പിയിലെ ശ്രീനാരായണ ഗുരു മന്ദിരത്തില്‍ ദര്‍ശനം നടത്തിയ രാഹുല്‍ കര്‍ണാടകയിലെ സാമൂഹിക പരിഷ്കര്‍ത്താവും ആത്മീയാചാര്യനുമായ ബസവണ്ണയെ ഗുരുവിനോട് ഉപമിക്കുകയും ചെയ്തു.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന പദയാത്ര അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് കര്‍ണാടകയിലെ തീരദേശത്ത് രാഹുല്‍ പ്രചാരണത്തിന് എത്തിയത്.
ഉഡുപ്പിയില്‍ രാജീവ് ഗാന്ധി നാഷനല്‍ അക്കാദമി ഓഫ് പൊളിറ്റിക്കല്‍ എജ്യുക്കേഷന്‍ കേന്ദ്രം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. ദക്ഷിണ കന്നഡ, ചിക്ക്മംഗളൂരു, ഹാസന് എന്നിവിടങ്ങളിലും ഇന്ന് രാഹുല്‍ പ്രചാരണം നടത്തും.
മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നേതാക്കളും രാഹുലിനൊപ്പം പ്രചാരണത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."