HOME
DETAILS
MAL
യു.എസ്-ദ.കൊറിയ സൈനികാഭ്യാസം ഏപ്രിലില്‍
backup
March 20 2018 | 21:03 PM
സിയൂള്‍: പല തവണ നീട്ടിവച്ച യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ഇരുരാജ്യങ്ങളുടെയും വക്താക്കളാണ് ഇക്കാര്യം അറിയിച്ചത്.
ഇരുരാജ്യങ്ങളുടെയും സൈനികര്‍ അണിനിരക്കുന്ന സംയുക്ത അഭ്യാസം ഈ മാസം നടക്കേണ്ടതായിരുന്നു. എന്നാല്‍, ശീതകാല ഒളിംപിക്‌സിന്റെ ഭാഗമായി ഉത്തര കൊറിയയുടെ ആവശ്യപ്രകാരം ഇതു നീട്ടിവയ്ക്കുകയായിരുന്നു. മൂന്നു ലക്ഷത്തോളം പേരാണ് പരിപാടിയില്‍ പങ്കെടുക്കുക. സൈനികാഭ്യാസം പ്രഖ്യാപിച്ചതിനു പിറകെ പലതവണ ഉ.കൊറിയ പ്രകോപനവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."