കാക്കിപ്പട
രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതിന് പൊലിസ് സേനക്ക് പ്രധാനപ്പെട്ട പങ്കുണ്ട്. ഓരോ സംസ്ഥാനത്തും അതത് ആഭ്യന്തര വിഭാഗങ്ങളുടെ കീഴിലാണ് പൊലിസ് സംവിധാനം നിലകൊള്ളുന്നത്. വ്യത്യസ്ത തരത്തിലുള്ള ജോലി ചെയ്യേണ്ടതിനാല്‍ വ്യത്യസ്ത തരത്തിലുള്ള വിങ്ങുകള്‍ ഓരോ സംസ്ഥാനത്തുമുണ്ട്. കേരളാ പൊലിസിന്റെ ഘടനയും വ്യത്യസ്ത വിങ്ങുകളും അതിന്റെ സാധ്യതകളും പരിചയപ്പെടാം.
പ്രധാന പൊലിസ് സംവിധാനങ്ങള്‍
ക്രൈം ബ്രാഞ്ച്
പാര്‍ട്ട് ഹോമിസൈഡ് വിങ്
എക്കണോമിക്‌സ് ഒഫന്‍സ് വിങ്
സൈബര്‍ ക്രൈം വിങ്
ഹൈടെക് ക്രൈം വിങ്
ഹൈടെക് ക്രൈം എന്‍ക്വയറി വിങ്
ആന്റി പൈറസി സെല്‍
സ്‌പെഷല്‍ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ്
ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം
സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ് ബ്യൂറോ
സിവില്‍ പൊലിസ് ഓഫിസര്‍
കാലഘട്ടത്തിന്റെ ആവശ്യത്തിനും ജോലിയുടെ പ്രത്യേകതയുമനുസരിച്ച് വ്യത്യസ്ത പൊലിസ് സംവിധാനങ്ങളാണുള്ളത്. സിവില്‍ പൊലിസ് ഓഫിസര്‍ തസ്തികയിലേക്ക് പുരുഷന്മാരെപ്പോലെ വനിതകള്‍ക്ക് പ്രത്യേകമായ തിരഞ്ഞെടുപ്പും ട്രെയിനിങ്ങുമുണ്ട്.
കേന്ദ്ര പൊലിസ് സേന
സംസ്ഥാന പൊലിസ് സേനയെപ്പോലെത്തന്നെയാണ് കേന്ദ്ര പൊലിസ് സേനയും. അര്‍ധസൈന്യ (പാരാ മിലിറ്ററി) സ്വഭാവത്തോടെയുള്ള ഈ സേനയുടെ തിരഞ്ഞെടുപ്പ് നടത്തുന്നത് അതത് സേന തന്നെയാണ്. സംസ്ഥാന പൊലിസ് സേനയെപ്പോലെ തന്നെ യോഗ്യതാ പരീക്ഷയും ശാരീരികക്ഷമതാ പരീക്ഷയും മെഡിക്കല്‍ ടെസ്റ്റും കഴിഞ്ഞാണ് അംഗങ്ങളെ പരിഗണിക്കുന്നത്.
സാഹസികതയും ആരോഗ്യവുമുള്ള ഇത്തരം സേനാംഗങ്ങള്‍ക്ക് ഡെപ്യൂട്ടേഷനില്‍ മറ്റ് ആകര്‍ഷണീയവും സാഹസികതയുമുള്ള നിരവധി അന്വേഷണ വിഭാഗത്തിലും വിദേശ സമാധാന സേനയുള്‍പ്പെടെ ജോലി ചെയ്യാന്‍ അവസരം ലഭിക്കും. പ്രധാനമായും അഞ്ചു കേന്ദ്രങ്ങളിലായി അഞ്ചു സേനകളാണുള്ളത്.
സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴ്‌സ് (CRPF)
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF)
ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് (ITBP)
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(CISF)
സശസ്ത സീമാബെല്‍ (SSB)
സെന്‍ട്രല്‍ റിസര്‍വ്
പൊലിസ് ഫോഴ്‌സ്
ലോകത്തിലെ ഏറ്റവും വലിയ പൊലിസ് ഓര്‍ഗനൈസേഷനില്‍ ഒന്നാണിത്. കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും ആവശ്യത്തിനനുസരിച്ച് രാജ്യത്തും സംസ്ഥാനത്ത് ക്രമസമാധാന ചുമതലക്ക് സഹായിക്കുക എന്നതാണ് ഈ സേനയുടെ ദൗത്യം. തീവ്രവാദികള്‍ക്കെതിരേയും വിഘടനവാദികള്‍ക്കെതിരേയുമുള്ള പോരാട്ടങ്ങളിലും സി.ആര്‍.പി.എഫിന്റെ പങ്ക് വലുതാണ്. യു.എന്‍.ഒയുടെ സമാധാന സേനയുടെ ഭാഗമായി ലോകത്ത് പലയിടത്തും സി.ആര്‍.പി.എഫ് സേവനം ചെയ്തിട്ടുണ്ട്. വി.ഐ.പി ഡ്യൂട്ടി, നക്‌സല്‍വിരുദ്ധ പോരാട്ടങ്ങള്‍ എന്നിവ പ്രധാന പ്രവര്‍ത്തന മേഖലകളാണ്.
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സസ്
യൂനിയന്‍ ഹോം മിനിസ്റ്ററിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബി.എസ്.എഫ് സമാധാന കാലത്ത് അതിര്‍ത്തി സംരക്ഷണവും അതിര്‍ത്തി ലംഘനങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധമായും പ്രവര്‍ത്തിക്കുന്നു. വി.ഐ.പി ഡ്യൂട്ടി, നക്‌സല്‍വിരുദ്ധ പോരാട്ടങ്ങള്‍ വിഘടന വിരുദ്ധ പോരാട്ടങ്ങള്‍ എന്നിവയും ബി.എസ്.എഫിന്റെ പ്രധാന മേഖലയാണ്. യുദ്ധസമയങ്ങളിലും ചില നിര്‍ണായക സമയങ്ങളിലും ഇന്ത്യന്‍ ആര്‍മി കമാന്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരും. സ്വന്തമായി ഹെലികോപ്റ്റര്‍, ജലയാനങ്ങള്‍, എന്നിവയുള്ള ബി.എസ്.എഫിന്റെ സേവനങ്ങള്‍ പലപ്പോഴും നിര്‍ണായക ഘട്ടങ്ങളില്‍ സംസ്ഥാന പൊലിസിന് ആവശ്യമായി വരാറുണ്ട്.
ഇന്‍ഡോ-ടിബറ്റന്‍
ബോര്‍ഡര്‍ പൊലിസ്
ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തിയിലെ ഏകദേശം 2115 കി.മീ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിന്റെ സുരക്ഷിത നിയന്ത്രണത്തിലാണ്. ക്രമസമാധാന പരിപാലനത്തിന് പുറമെ സൈനിക തന്ത്രങ്ങള്‍, ജംഗിള്‍ യുദ്ധതന്ത്രങ്ങള്‍, പ്രത്യാക്രമണ തന്ത്രങ്ങള്‍ തുടങ്ങി വ്യത്യസ്ത തലത്തില്‍ സുരക്ഷിതരാണ് ഐ.ടി.ബിയുടെ സേനാംഗങ്ങള്‍. ഏകദേശം 90,000ത്തോളം വരുന്ന അംഗങ്ങളുള്ള വലിയ കേന്ദ്ര പാരാമിലിറ്ററിയാണിത്.
1. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസ് (DGP)
2. അഡീ ഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസ്(ADGP)
3. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ് (IG)
4. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ് (DIG)
5. സൂപ്രണ്ട് ഓഫ് പൊലിസ് (SP) (സിറ്റി പൊലിസ് കമ്മിഷണര്‍)
6. അസി. സൂപ്രണ്ട് ഓഫ് പൊലിസ് (ASP)
7. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് (DYSP)
8. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് (CI)
9. സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് (SI)
10. അസി. സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് (ASI)
11. ഹെഡ് കോണ്‍സ്റ്റബിള്‍
12. സിവില്‍ പൊലിസ് ഓഫിസര്‍( (സി. പി. ഒ)
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍
സെക്യൂരിറ്റി ഫോഴ്‌സ്
വ്യാവസായിക സംരഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ എല്ലാതരം സുരക്ഷിതത്വവും പ്രധാനം ചെയ്യുന്ന സേനയാണ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്. എയര്‍പോര്‍ട്ടും സീപോര്‍ട്ടും സുരക്ഷിതത്വത്തിലാക്കുന്നതിനും പ്രധാനപ്പെട്ട പല എന്‍.ജി.ഒകള്‍ക്കും സംരക്ഷണം നല്‍കുന്നതിനുമെല്ലാം ഈ സേന പ്രധാന പങ്കുവഹിക്കുന്നു.
ആറ്റമിക് പവര്‍പ്ലാന്റുകള്‍, റിഫൈനറികള്‍ ഹെവി എന്‍ജിനീയറിങ് പ്ലാന്റുകള്‍, ഫെര്‍ട്ടിലൈസര്‍ യൂനിറ്റുകള്‍, സെഡ്രോ ഇലക് ട്രിക് പ്ലാന്റുകള്‍, തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍, ഗവണ്‍മെന്റിന്റെ നേരിട്ടുള്ളതും ഭാഗികവുമായ മേല്‍നോട്ടത്തിലുള്ള രാഷ്ട്രത്തിന്റെ ജീവനായ, വ്യത്യസ്ത വ്യവസായിക സംരഭങ്ങളുടെയെല്ലാം സുരക്ഷിതത്വം ഈ സേനയ്ക്കാണ്.
സശസ്ത്ര സീമാ ബല്‍
കേന്ദ്രത്തിലെ 5 അര്‍ധസൈനിക വിഭാഗത്തില്‍പെട്ട പ്രധാനപ്പെട്ട മറ്റൊരു സേനയാണ് സശസ്ത്ര സീമാ ബല്‍. ഇന്തോ-നേപ്പാള്‍ ബോര്‍ഡര്‍, ഇന്തോ- ബൂട്ടാന്‍ ബോര്‍ഡര്‍ എന്നിവയാണ് സശസ്ത്ര സീമാ ബല്ലിന്റെ പ്രധാന പ്രവര്‍ത്തന മേഖല. ക്രമസമാധാന പരിപാലനത്തോടൊപ്പം ആംഗില്‍ ട്രെയിനിങ് സൈനിക യുദ്ധതന്ത്രങ്ങള്‍, കലാപം നേരിടേണ്ട തന്ത്രങ്ങള്‍ എന്നിവയും മികച്ച രീതിയില്‍ ഈ 82,000ത്തിലധികം വരുന്ന പാര മിലിറ്ററി വിഭാഗത്തിന് നല്‍കുന്നു.
സി.ബി.ഐ
ഇന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ വിഭാഗമാണ് സി.ബി.ഐ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍). രണ്ടാംലോക മഹായുദ്ധ കാലത്ത് 1941ല്‍ സ്ഥാപിച്ച സെന്‍ട്രല്‍ ഗവണ്‍മെന്റ് പൊലിസ് ഫോഴ്‌സ് -സ്‌പെഷല്‍ പൊലിസ് ഫോഴ്‌സ്, സ്‌പെഷല്‍ പൊലിസ് എസ്റ്റാബ്ലിഷ്‌മെന്റിന് കൈമാറിയതാണ് ഇന്നത്തെ സി.ബി.ഐ ആയി രൂപപ്പെട്ടത്. 1946ല്‍ ഡല്‍ഹി പൊലിസ് എസ്റ്റാബ്ലിഷ്‌മെന്റ് പരിധി ഇന്ത്യ മുഴുവന്‍ വ്യാപിക്കപ്പെട്ടു. സങ്കീര്‍ണമായ പല കേസുകളും കൈമാറ്റം ചെയ്യാന്‍ ഏല്‍ക്കുന്ന ഏജന്‍സിയായി ഹൈക്കോടതിയുടേയും സുപ്രിം കോടതിയുടേയും നിര്‍ദേശാനുസരണം അത് പ്രവര്‍ത്തിക്കുന്നു.
ഡയറക്ടര്‍ മുതല്‍ കോണ്‍സ്റ്റബിള്‍ വരെയുള്ള പദവികളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ മുഖേനെയോ പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇന്‍കം ടാക്‌സ് ഡിപ്പാട്ട്‌മെന്റില്‍ നിന്നും െഡപ്പ്യൂട്ടേഷന്‍ ആയി നിയമിക്കാറുണ്ട്.
നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്
കരിമ്പൂച്ചകള്‍ എന്നു വ്യാപകമായി അറിയപ്പെടുന്ന ഈ സുരക്ഷിതവിഭാഗം രൂപീകരിക്കപ്പെട്ടത് 1986ലാണ്. ഇന്ത്യന്‍ സേനകളില്‍ നിന്നു സെന്‍ട്രല്‍ പൊലിസിന്റെപിന്തുണയോടെയാണ് ഈ വിങ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."