HOME
DETAILS

സംസ്ഥാന ഫലമാകുമ്പോഴും ആര്‍ക്കും വേണ്ടാതെ ചക്ക

  
backup
March 21 2018 | 03:03 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%ab%e0%b4%b2%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b4%e0%b5%81%e0%b4%82-%e0%b4%86%e0%b4%b0


എടച്ചേരി: കേരളത്തില്‍ മുടക്കുമുതല്‍ ഏറെയൊന്നുമില്ലാതെ സമൃദ്ധമായുണ്ടാകുന്ന ചക്കകള്‍ ഇന്ന് മുതല്‍ സംസ്ഥാന ഫലമായി മാറുകയാണ്. നിയമസഭയില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പ്രഖ്യാപിക്കുന്നതോടെ ചക്കയ്ക്ക് ഔദ്യോഗിക പദവി ലഭ്യമാകും. നാട്ടിന്‍ പുറങ്ങളിലെ പ്ലാവുകളില്‍ എല്ലാം തന്നെ സമൃദ്ധമായിരി ഉണ്ടായിരിക്കുകയാണ് ചക്ക. എന്നാല്‍ ഏറെ ഔഷധഗുണമുള്ള ചക്ക വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ നാട്ടുകാര്‍ തയാറാവുന്നില്ല .'ചക്കേം മാങ്ങേം ആറു മാസം, അങ്ങനേമിങ്ങനേം ആറു മാസം' . ഇതായിരുന്നു മുന്‍കാലങ്ങളിലെ ഭക്ഷണ സമ്പ്രദായം.


അക്കാലത്ത് ഭക്ഷണ സാധനങ്ങള്‍ക്കായി കടകളെ ആശ്രയിക്കുന്ന പതിവ് കുറവായിരുന്നു. അത് കൊണ്ട് തന്നെ പ്ലാവുകളില്‍ ചക്കകള്‍ വിരിയുന്നത് തൊട്ട് ആളുകള്‍ അവ ഉപയോഗിച്ചു തുടങ്ങുമായിരുന്നു. വിരിഞ്ഞു ഏതാനും ദിവസം പ്രായമാകുമ്പോഴേക്കും ഇടിച്ചക്ക എന്ന പേരിലറിയപ്പെടുന്ന ചക്കകള്‍ കറിയും ഉപ്പേരിയും ഉണ്ടാക്കാനായി ആളുകള്‍ പറിച്ചു തുടങ്ങും. പഴം ചക്കകളും വരിക്കച്ചക്കകളും എന്നിങ്ങനെ രണ്ടു പ്രധാന ഇനങ്ങളാണ് നാട്ടില്‍ കണ്ടുവരുന്നത്. ഇതില്‍ തന്നെ അവാന്തര വിഭാഗങ്ങളുമുണ്ട്. വരിക്കച്ചക്ക പല വീടുകളിലും പഴുപ്പിച്ച് കഴിക്കാറായിരുന്നു പതിവ്. പഴം ചക്കകള്‍ പഴുത്ത് കഴിഞ്ഞാല്‍ അതുപയോഗിച്ച് പല തരം പലഹാരങ്ങളും വീടുകളില്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇന്നതൊക്കെ പഴങ്കഥകളായി മാറി. കൂട്ടുകുടുംബങ്ങളില്‍ അണുകുടുംബങ്ങളിലേക്ക് ചേക്കേറിയതോടെ പുതിയ തലമുറ ചക്കയെ പാടെ അവഗണിക്കുകയായിരുന്നു. വീട്ടുജോലികള്‍ എല്ലാം തന്നെ യാന്ത്രികമായി മാറിയപ്പോള്‍ നീളന്‍ കൊക്കകള്‍ കെട്ടി ഉയരങ്ങളില്‍ നിന്ന് ചക്ക കൊയ്യുന്ന സമ്പ്രദായം തന്നെ ഇല്ലാതായി. ആരെയെങ്കിലും പ്ലാവില്‍ കയറ്റി പറിപ്പിക്കാമെന്ന് വച്ചാല്‍ തന്നെ ആളെ കിട്ടുകയുമില്ല. ഇനി എന്നെങ്കിലും ചക്ക കൊയ്തു കിട്ടിയാല്‍ തന്നെ പുതിയ തലമുറയിലെ വീട്ടമ്മമാരായ ചെറുപ്പക്കാരികള്‍ അതു മുറിക്കാനും അരിയാനും പാകം ചെയ്യാനും മടി കാണിക്കുകയാണ്. തങ്ങളുടെ കുട്ടിക്കാലത്ത് ചക്ക കൊണ്ടു തന്നെയായിരുന്നു, വീട്ടിലെ മിക്ക വിഭവങ്ങളും ഉണ്ടാക്കിയിരുന്നതെന്ന് പ്രായം ചെന്ന വീട്ടമ്മമാര്‍ പറയുന്നു. ചക്കക്കുരുവും ഏറെ ഔഷധ ഗുണമുള്ള ഒരു പച്ചക്കറിയിനമാണ്. ഇവ മണ്ണില്‍ കുതിര്‍ത്തി വച്ച് ഉണക്കിയെടുത്താല്‍ ഏറെക്കാലം കേട് കൂടാതെ സൂക്ഷിക്കാനും പറ്റും.


അര്‍ബുദ രോഗത്തിന് പോലും ഉത്തമ ഔഷധമായ ചക്ക ഉപയോഗപ്പെടുത്താന്‍ ആളില്ലാതെ പൂര്‍ണമായും പ്ലാവുകളില്‍ അവശേഷിക്കുകയാണ്. മഴക്കാലമെത്തുമ്പോഴേക്കും ഇവ പഴുത്ത് തുടങ്ങും. പിന്നെ പറമ്പിലും ഇടവഴികളിലും പഴുത്ത ചക്കകള്‍ വീണ് ചീഞ്ഞ് കിടക്കുന്ന കാഴ്ചകളും കാണാം.
തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചക്ക കയറ്റിക്കൊണ്ടു പൊകാറുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ചക്ക സംഭരിക്കാനുള്ള ശ്രമം ആരംഭിച്ചാല്‍ നാട്ടിന്‍ പുറത്തെ ചക്കകള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാമായിരുന്നു എന്നാണ് കര്‍ഷകര്‍ പറയുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago