ബ്ലോക്ക് പഞ്ചായത്തിനും ഡയരക്ടര്‍ക്കും കലക്ടര്‍ക്കും കോടതി നോട്ടീസ്
തൊടുപുഴ: രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക് സേവനം ചെയ്തുവരുന്ന സംഘടനയുടെ ഓഫിസ് ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവായി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കിഡ്‌നി പേഷ്യന്റ്‌സ് അസോസിയേഷന്‍ വക കെട്ടിടം ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് മൂലശ്ശേരി സമര്‍പ്പിച്ച ഹരജിയില്‍ ബ്ലോക്ക് പഞ്ചായത്തിനും പഞ്ചായത്ത് ഡയറക്ടര്‍ക്കും, ജില്ലാ കലക്ടര്‍ക്കും അര്‍ജന്റ് നോട്ടീസിന് തൊടുപുഴ മുനിസിഫ് കോടതിയാണ് ഉത്തരട്ടത്. മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌നി
2015 മുതല്‍ ജില്ലയിലെ സാധുക്കളായ ഡയാലിസിസ് രോഗികള്‍ക്ക് അത്താണിയായി പ്രവര്‍ത്തിച്ചു വരികയാണ്. നേരിന്റെ വഴികള്‍ക്ക് തടസ്സം നില്‍ക്കുന്നവരാരായാലും നിയമപരമായി ചെറുക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് ജോസഫ് മൂലശ്ശേരിയും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലമ്മ ജോസും അറിയിച്ചു. ഹരജിക്കാര്‍ക്കു വേണ്ടി അഭിഭാഷകരായ സെബാസ്റ്റ്യന്‍ കെ ജോസ്, അരുണാകുമാരി എന്നിവര്‍ കോടതിയില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."