ആദിവാസികള്‍ക്കു മര്‍ദനം; സിവില്‍ പൊലിസ് ഓഫിസര്‍ക്ക് സസ്പെന്ഷന്
അടിമാലി: മോട്ടോര്‍ മോഷ്ടിച്ചെന്നാരോപിച്ച് പൊലിസ് എയ്ഡ്പോസ്റ്റില്‍ വിളിച്ചു വരുത്തിയ ആദിവാസികളെ മര്‍ദിച്ച സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. മൂന്നാര്‍ സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ വി.ജി ദിലീപിനെയാണ് ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി മോഹന്‍ദാസിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം പതിനഞ്ചിന് പോലീസ് വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെത്തിയ തങ്ങളെ മുറിയില്‍ കയറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥന് ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു ആദിവാസി യുവാക്കളുടെ പരാതി. സംഭവത്തില്‍ ദിലിപ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മര്‍ദനത്തിനിരയായ ആദിവാസി യുവാക്കള്‍ ജില്ലാ പൊലിസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പൊലിസ് ദിലീപിനെതിരേ കേസെടുത്തിരുന്നു. ഈ മാസം പതിനാറിനായിരുന്നു മാങ്കുളം താളുംങ്കണ്ടം കുടിയിലെ വിജയന്,ആനച്ചാല്‍ മന്നാന്‍ െ്രെടബല്‍ സെറ്റില്‍മെന്റിലെ താമസക്കാരായ അയ്യപ്പന്,രാജേഷ് തുടങ്ങിയ മന്നാന്‍ വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ മാങ്കുളം പാമ്പുംകയം ഭാഗത്തു നിന്നും വെള്ളം പമ്പുചെയ്യാനായി ഉപയോഗിക്കുന്ന മോട്ടോര്‍ മോഷ്ടിച്ചതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാങ്കുളത്ത് പ്രവര്‍ത്തിക്കുന്ന ഔട്ട് പോസ്റ്റില്‍ വിളിച്ചു വരുത്തി തങ്ങളെ മൃഗീയമായി മര്‍ദിക്കുകയും കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്ന് കാണിച്ച് ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."