ലീഗ് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ കണ്ടു
മലപ്പുറം: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇരകളുടെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, പി.കെ അബ്ദുര്‍റബ്ബ്, പി. അബ്ദുല്‍ഹമീദ്. അഡ്വ. കെ.എന്‍.എ ഖാദര്‍, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുല്ല എന്നിവരാണ് ചര്‍ച്ച നടത്തിയത്.
വിഷയത്തില്‍ പ്രദേശത്തെ ജനങ്ങളുടെ പരാതി പരിഹരിക്കണമെന്നും പരമാവധി നഷ്ടപരിഹാരം നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. പലയിടങ്ങളിലും പുതിയ അലൈന്‍മെന്റില്‍ അശാസ്ത്രീയതയുണ്ട്. പള്ളികളും ഖബര്‍സ്ഥാനുകളും മദ്‌റസകളും ക്ഷേത്രഭൂമികളും നഷ്ടപ്പെടുന്ന പരാതികളുയര്‍ന്നിട്ടുണ്ട്. വ്യക്തമായ നഷ്ടപരിഹാരം സംബന്ധിച്ച ഉത്തരവുകള്‍ സ്ഥല ഉടമകള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം നല്‍കാതെ കുടിയിറക്കരുതെന്നും സംഘം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലാ കലക്ടറെ ബന്ധപ്പെട്ടു നിര്‍ദേശങ്ങള്‍ നല്‍കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കി. നഷ്ടപരിഹാരം സംബന്ധിച്ച അറിയിപ്പ് അതാത് സ്ഥലങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ സ്ഥലഉടമകളെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."