ഇരവാലന്‍ വിഭാഗത്തിന് സര്‍ട്ടിഫിക്കറ്റ് നിര്‍ണയം മൂന്നു മാസത്തിനകം
കൊല്ലങ്കോട്: ഇരവാലന്‍ വിഭാഗത്തിന് സര്‍ട്ടിഫിക്കറ്റ് നിര്‍ണയം മൂന്നു മാസത്തിനകമെന്ന് മന്ത്രി എ.കെ. ബാലന്‍. കെ. ബാബു എം.എല്‍.എയുടെ സബ്മിഷന് മറുപടിയായിട്ടാണ് കിര്‍ത്താഡ്‌സിന്റെ പഠന റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം ലഭിച്ചാല്‍ മാത്രമാണ് സര്‍ക്കാറിന് അന്തിമ തീരുമാനം എടുക്കാനാവൂ എന്ന് നിയമസഭ യില്‍ പറഞ്ഞു. ഇരവാലന്‍ സമുദായനിര്‍ണയത്തിനായി കിര്‍ത്താഡ്‌സ് മൂന്നു തവണ കൊല്ലങ്കോട് പഞ്ചായത്ത് പരിധിയിലെ 16 ഊരുകള്‍ സന്ദര്‍ശിച്ചു.
111 ഊരു നിവാസികളുടെ കുടുംബങ്ങളെ നേരില്‍ വിവരങ്ങള്‍ അന്വേഷിച്ചു. ഇവരുടെ വംശ വൃക്ഷാവലി തയ്യാറാക്കി ഓരോ കുടുംബങ്ങളുടേതുമായി ഒത്തുനോക്കി അന്തിമ പഠന റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് മൂന്നു മാസ കാലാവധി കിര്‍ത്താഡ്‌സ് ചോദിച്ചിട്ടുള്ളതെന്ന് മന്ത്രി മറുപടിയില്‍ പറഞ്ഞു.കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ ചാത്തന്‍പാറ, മാത്തൂര്‍ കളം, കല്ലേരിപൊറ്റ, കൊട്ടകുറിശ്ശി, പുത്തന്‍ പടം, പറത്തോട്, വേങ്ങപ്പാറ, നെന്മേനി, മരുതി, കൊടുവാള്‍പ്പാറ, കരോട്ട് പാറ, ചേപ്പലോട്, ആമൂര്‍, പയ്യല്ലൂര്‍ ലക്ഷം വീട് എന്നിവിടങ്ങളിലാണ് കിര്‍ത്താഡ്‌സ് സംഘം പരിശോധന നടത്തിയത്.
പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപെട്ടുകൊണ്ട് കൊല്ലങ്കോട് രണ്ട് വില്ലേജ് ഓഫിസിനു മുന്നില്‍ മൂന്നു മാസത്തോളമായി ഇരവാളര്‍ വിഭാഗക്കാര്‍ കുടില്‍ കെട്ടി സമരം നടത്തി വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."