എസ്.വൈ.എസ് ജില്ലാ നേതൃസമ്മേളനം ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും
പാലക്കാട്: ഈ മാസം 24ന് രാവിലെ ഒമ്പതു മണി മുതല്‍ ഉച്ചക്ക് രണ്ടു വരെ ചെര്‍പ്പുളശ്ശേരി കച്ചേരിക്കുന്ന് അല്‍ഐയ്ന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന എസ്.വൈ.എസ് ജില്ലാ നേതൃസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉമല പ്രസിഡന്റ് സയ്യിദുല്‍ ഉലമാ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറര്‍ അല്‍ഹാജ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ പുസ്തക പ്രകാശനവും മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.
സമസ്ത ജില്ലാപ്രസിന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. എസ്.വൈ.എസ് ജില്ലാപ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടി അധ്യക്ഷനാകും.
സമസ്ത മുശാവറ അംഗം എം.പി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ, സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
വഹാബി പ്രസ്ഥാനത്തിന്റെ ഭീകരതയും തൗഹീദിലെ ചാഞ്ചാട്ടവും, ബഹുസ്വര സമൂഹവും ഇസ്‌ലാമിക ദഅ്‌വത്തും, സംഘടനാനെറ്റ്‌വര്‍ക്ക്, കര്‍മപദ്ധതി, സംഘടനാ അദാലത്ത് എന്നീ വിഷയങ്ങള്‍ ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം, ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് അവതരിപ്പിക്കും.
ഇ. അലവി ഫൈസി കുളപ്പറമ്പ് ആമുഖപ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി കരുവാന്‍പടി സ്വാഗതവും ട്രഷറര്‍ എം. വീരാന്‍ ഹാജി പൊട്ടച്ചിറ നന്ദിയും പറയും. സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ സംബന്ധിക്കും.
ശാഖാ, പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് റെക്കോഡുകളും ജില്ലയിലെ മികച്ച മണ്ഡലത്തിന് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡും മികച്ച പഞ്ചായത്തിന് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ അവാര്‍ഡും വിതരണം ചെയ്യും.
ജില്ലയിലെ മുഴുവന്‍ എസ്.വൈ.എസ് ശാഖാ പ്രസിഡന്റ്, സെക്രട്ടറി ട്രഷറര്‍, പഞ്ചായത്ത് ഭാരവാഹികള്‍, മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ലാ കൗണ്‍സിലര്‍മാര്‍, ആമില അംഗങ്ങള്‍, മജ്‌ലിസുന്നൂര്‍ അമീറുമാര്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടത്. രാവിലെ ഒന്‍പതു മണിക്കു മുമ്പായി പ്രതിനിധികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടിയും ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി കരുവാന്‍പടിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."