HOME
DETAILS

ജൈവകൃഷിയുടെ കമ്യൂണിസ്റ്റ് ബന്ധം

  
backup
March 21, 2018 | 8:37 PM

jaiva-krishiyde-ommunist-bandham


ജൈവകൃഷിക്കും കമ്യൂണിസത്തിനും തമ്മില്‍ എന്തെങ്കിലും സാദൃശ്യമുണ്ടോ? കാഴ്ചയില്‍ ഒട്ടുമില്ല. കാര്‍ഷിക വിളകളുടെ നിറം പൊതുവെ പച്ചയാണ്. കമ്യൂണിസത്തിന്റേത് ചുവപ്പും. എന്നാല്‍, രണ്ടിനും പൊതുവായ ഒരു സവിശേഷതയുണ്ടെന്നാണ് മുന്‍ ചുവപ്പനും ഇപ്പോള്‍ പച്ച രാഷ്ട്രീയക്കാരനുമായ കെ.എന്‍.എ ഖാദറിന്റെ കണ്ടെത്തല്‍.
ഇന്നലെ സഭയില്‍ കൃഷിക്കും ജലസേചനത്തിനുമുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ നിറഞ്ഞുനിന്നത് കൃഷിയാണ്. ജൈവകൃഷി നല്ലതാണെങ്കിലും സംസ്ഥാനത്ത് ഇപ്പോള്‍ ജൈവകൃഷി വാദം ഒരു മൗലികവാദമായി മാറിയിട്ടുണ്ടെന്ന് പി.കെ ശശി. പൂര്‍ണ ജൈവകൃഷി എങ്ങനെ സാധ്യമാകുമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു സംശയവുമുണ്ട്. കഴിഞ്ഞ വര്‍ഷം രാസവളമിട്ട് കൃഷി ചെയ്ത മണ്ണില്‍ ഈ വര്‍ഷം ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്താല്‍ ഉണ്ടാകുന്നത് പൂര്‍ണ ജൈവവിളയാവില്ല. അതുപോലെ ചുറ്റുപാടുമുള്ള മറ്റു സ്ഥലങ്ങളില്‍ രാസവളമിട്ട് കൃഷി ചെയ്യുമ്പോള്‍ അതിനു നടുവില്‍ ഒരിടത്ത് ജൈവവളം മാത്രമുപയോഗിച്ച് കൃഷി ചെയ്താലും അതു ജൈവകൃഷിയാവില്ല. വിഷരഹിതമായ രാസവളങ്ങള്‍ കൃഷിക്ക് ഉപയോഗിക്കുക തന്നെ വേണം. നാട്ടില്‍ വിഷരഹിത കാര്‍ഷിക വിളകളാണ് ഉണ്ടാകേണ്ടതെന്നും ശശി.
ശശി പറഞ്ഞത് തീര്‍ത്തും ശരിയാണെന്ന് കെ.എന്‍.എ ഖാദര്‍. എന്നാല്‍, കമ്യൂണിസവും ജൈവകൃഷിയെപ്പോലെയാണെന്ന് ശശി ശ്രദ്ധിച്ചിട്ടില്ല. ചുറ്റുപാടുകളിലൊന്നും കമ്യൂണിസമില്ലാതെ ലോകത്തെ എവിടെയെങ്കിലും ഒരു രാജ്യത്തു മാത്രമായി കമ്യൂണിസം നിലനില്‍ക്കില്ലെന്ന് വലിയ കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ നിലനിന്നാല്‍ അതു ശരിയായ കമ്യൂണിസമാവില്ല. രാഷ്ട്രീയം പോലെ തന്നെ ജൈവകൃഷിയടക്കമുള്ള മറ്റു കാര്യങ്ങളിലും ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. ഒരു പൂവിനെ ശാസ്ത്രജ്ഞന്‍ കാണുന്ന കാഴ്ചപ്പാടിലല്ല കവി കാണുന്നതെന്നും ഖാദര്‍.
കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നതില്‍ ജെയിംസ് മാത്യുവിനു കടുത്ത അമര്‍ഷം. നെല്‍വയലും തണ്ണീര്‍ത്തടവും നികത്താതെ എവിടെയെങ്കിലും ബൈപാസ് നിര്‍മിച്ചിട്ടുണ്ടോ എന്ന് ജെയിംസ് മാത്യുവിന്റെ ചോദ്യം. ആലപ്പുഴയില്‍ ബൈപാസ് പണിതത് ഇവയൊന്നും നികത്താതെയാണോ? കണ്ണൂര്‍ ജില്ലയില്‍ മാത്രം ബൈപാസ് വേണ്ടെന്നാണോ പറയുന്നത്? എന്തിനാണ് തന്റെ നാടിനെ പ്രതിപക്ഷം കഷ്ടപ്പെടുത്തുന്നത്? സി.പി.എം പുറത്താക്കിയ 11 പേരുടെകൂടെ കൂടി സമരം ചെയ്യുന്നവര്‍ക്ക് കാലം മാപ്പു നല്‍കില്ലെന്നും ജെയിംസ് മാത്യു.
നേരത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിഭ ഹരി കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിനെ പ്രശംസിച്ച് മഹാബലിയെന്നു വിശേഷിപ്പിച്ചിരുന്നു. അതു കേട്ടതു മുതല്‍ വാമനന്‍ എവിടെയെന്ന് താന്‍ അന്വേഷിക്കുകയായിരുന്നെന്നും ഇപ്പോള്‍ കണ്ടെന്നും ജെയിംസ് മാത്യുവിനെ ചൂണ്ടിക്കാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാജ്യത്ത് കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടത് നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്തെ നയങ്ങളാണെന്ന് കെ.വി വിജയദാസ്. രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്കു വേണ്ടി കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ അനുശോചനം രേഖപ്പെടുത്തുക പോലും ചെയ്തില്ലെന്നും വിജയദാസ്. എല്ലാ പുരോഗമന നടപടികളുടെയും പിതൃത്വം അവകാശപ്പെടുന്ന ഇടതുപക്ഷം ഭൂപരിഷ്‌കരണത്തിന്റെ പിതൃത്വം അവകാശപ്പെടുന്നത് അപഹാസ്യമാണെന്ന് പി.ടി തോമസ്. ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് കെ.ആര്‍ ഗൗരിയമ്മ കൊണ്ടുവന്ന ഭൂപരിഷ്‌കരണ ബില്‍ രാഷ്ട്രപതി തിരിച്ചയച്ചു. പിന്നീട് പട്ടം താണുപിള്ള മന്ത്രിസഭയുടെ കാലത്തു കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമം കോടതി തടയുകയും ചെയ്തു. ഒടുവില്‍ പി.ടി ചാക്കോ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്നും തോമസ്.
സംസ്ഥാനത്ത് മദ്യലഭ്യത കൂടുകയും കുടിവെള്ള ലഭ്യത കുറഞ്ഞുവരികയുമാണെന്ന് സി. മമ്മൂട്ടി. രണ്ടും ഏറ്റവുമധികം ദുഃഖിപ്പിക്കുന്നതു സ്ത്രീകളെയാണ്. കുടിവെള്ളത്തിന്റെ പേരില്‍ കലാപമുണ്ടാകുന്ന അവസ്ഥയിലേക്കാണ് നാട് പോകുന്നതെന്നും മമ്മൂട്ടി.
കൃഷിക്കും ജലസേചനത്തിനുംകൂടി ഒരു മന്ത്രി മതിയെന്നാണ് പി.സി ജോര്‍ജിന്റെ അഭിപ്രായം. ഇപ്പോഴത്തെ ജലവിഭവ മന്ത്രി ചുമതലയേറ്റത് അറിയാത്ത മാതിരിയാണ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ നടക്കുന്നതെല്ലാം പഴയപടി ആണെന്നും മന്ത്രി മാറിയ കാര്യം ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ജോര്‍ജ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  a month ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  a month ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  a month ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  a month ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  a month ago
No Image

നിപയില്‍ ആശ്വാസം: സമ്പര്‍ക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ് 

Kerala
  •  a month ago
No Image

ഹിജ്‌റ പുതുവത്സര അവധി: അജ്മാനിലും നാളെ സൗജന്യ പാര്‍ക്കിങ് 

uae
  •  a month ago
No Image

21 മത്സരങ്ങൾ, 92 വർഷത്തെ അജയ്യ കുതിപ്പ്! സമനില വഴങ്ങിയിട്ടും ലോകകപ്പിൽ തലയുയർത്തി കാനറികൾ; ആരുണ്ട് ഇതിന് മുകളിൽ!

Football
  •  a month ago
No Image

പൂരന്റെ സിംഹാസനം തെറിച്ചു! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസിൽ നിന്നൊരു പുതിയ റെക്കോർഡ് വേട്ടക്കാരൻ!

Cricket
  •  a month ago
No Image

'പ്രിയദര്‍ശിനി നാളെ മുതല്‍'; രാവിലെ 8.30ന് ശേഷം കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

Kerala
  •  a month ago