സിറിയന്‍ ആണവ റിയാക്ടര്‍ തകര്‍ത്തിരുന്നുവെന്ന് ഇസ്‌റാഈല്‍
വെസ്റ്റ്ബാങ്ക്: 2007ല്‍ സിറിയയിലെ ആണവ റിയാക്ടര്‍ ബോംബിട്ട് തകര്‍ത്തിരുന്നുവെന്ന് ഇസ്‌റാഈല്‍. ആണവ റിയാക്ടര്‍ നിര്‍മിച്ചിട്ടില്ലെന്ന സിറിയന്‍ വാദം തുടരുന്നതിനിടെയാണ് പത്തു വര്‍ഷത്തിനു ശേഷം ഈ രഹസ്യം ഇസ്‌റാഈല്‍ വെളിപ്പെടുത്തുന്നത്.
ഡമസ്‌കസില്‍ നിന്ന് 450 കി.മീ ദൂരമുള്ള ദേര്‍ അല്‍ സോര്‍ പ്രവിശ്യയിലെ റിയാക്ടറിലാണ് ബോംബിട്ടതെന്ന് ഇസ്‌റാഈല്‍ സൈന്യം പറയുന്നു.
എഫ്-16, എഫ്-15 എന്നീ എട്ടു വിമാനങ്ങളുപയോഗിച്ചാണ് റിയാക്ടര്‍ തകര്‍ത്തതെന്നും 2007 സെപ്റ്റംബര്‍ അഞ്ചിന് രാത്രി നാല് മണിക്കൂറോളം ഓപറേഷന്‍ നീണ്ടിരുന്നുവെന്ന് സൈന്യം അറിയിച്ചു. 'ഔട്ട് ഓഫ് ബോക്‌സ് 'എന്ന പേരില്‍ സൈന്യം വിശേഷിപ്പിച്ച ഓപറേഷന്റെ വിവരങ്ങള്‍ പുറത്തുവിടുന്നതിന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.
ഇസ്‌റാഈല്‍ സര്‍ക്കാരിനെതിരേയുള്ള ഒരു നീക്കങ്ങളെയും അനുവദിക്കില്ലെന്ന സന്ദേശമാണ് 2007ല്‍ നടന്ന ആക്രമണത്തിലൂടെ അറിയിക്കുന്നതെന്ന് ഇസ്‌റാഈല്‍ സൈനിക തലവന്‍ ഗദി ഐസങ്കോട്ട് പറഞ്ഞു. ഇതു 2007ല്‍ നല്‍കിയ തങ്ങളുടെ സന്ദേശമായിരുന്നു. ഇന്നും ഭാവിയിലും ഈ സന്ദേശം നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ എന്തുകൊണ്ടാണ് സിറിയയിലെ ആണവ റിയാക്ടര്‍ സംബന്ധിച്ച് വിവരം ഇസ്‌റാഈല്‍ പുറത്തുവിട്ടതെന്ന കാര്യം വ്യക്തമല്ല. ഇറാനുള്ള മുന്നറിയിപ്പായിട്ടാണ് ഈ രഹസ്യം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."