HOME
DETAILS
MAL
ഇരു കൊറിയകളും യു.എസുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്ന് ഫിന്‍ലന്‍ഡ്
backup
March 22 2018 | 01:03 AM
വാന്‍ഡാ: കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ള ഉ.കൊറിയ, ദ.കൊറിയ, യുഎസ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച ഫലപ്രദമെന്ന് ഫിന്‍ലന്‍ഡ്.
മൂന്ന് രാജ്യങ്ങളില്‍ നിന്നായി 18 പേര് ചര്‍ച്ചയില്‍ പങ്കെടുത്തു. കൊറിയന്‍ മേഖലയിലെ സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണ് കൂടിക്കാഴ്ചയെന്ന് ഫിന്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
എന്നാല്‍ യോഗത്തിലെ അജണ്ടയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
യു.എസ്-ഉ.കൊറിയ ചര്‍ച്ച നടത്തുകയാണെങ്കില്‍ സ്വീഡനിലാവാനാണ് സാധ്യത.
മെയ് മാസത്തില്‍ ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം.
ദ. കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയുമായി കിം അടുത്ത മാസം ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."