നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 101 വിദ്യാര്‍ഥിനികളെ വിട്ടയച്ചു
അബൂജ: നൈജീരിയയില്‍ ബോകോ ഹറാം തീവ്രവാദികള്‍ പിടികൂടിയ സ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍ ഭൂരിഭാഗംപേരെയും വിട്ടയച്ചുവെന്ന് സര്‍ക്കാര്‍. 110 പെണ്‍കുട്ടികളില്‍ 101 പേരെ ഇന്നലെ രാവിലെ ദാപ്ഷി നഗരത്തില്‍ എത്തിക്കുകയായിരുന്നു. തീവ്രവാദികള്‍ക്ക് മോചനദ്രവ്യങ്ങളൊന്നും നല്‍കിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോവുന്നതിനിടെ അഞ്ച് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നുവെന്നും തടവില്‍ അവശേഷിക്കുന്നവര്‍ ക്രിസ്ത്യന്‍ മതവിഭാഗത്തിലുള്ളവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
ഇന്നലെ പുലര്‍ച്ചെ മൂന്നരക്ക് ഒന്‍പത് വാഹനങ്ങളിലാണ് തീവ്രവാദികള്‍ ദാപ്ച്ചിയിലെത്തിയത്. വിദ്യാര്‍ഥിനികളെ സ്‌കൂളിലേക്കയക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് അവര്‍ മടങ്ങിയത്. ഫെബ്രുവരി 19നാണ് ദാപ്ച്ചിയില്‍വച്ച് വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ട്‌പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."