ഹോക്കിങ്ങിന്റെ അന്ത്യവിശ്രമം ന്യൂട്ടനും ഡാര്‍വിനും ചാരത്ത്
കേംബ്രിജ്: സ്വപ്നങ്ങളുടെ ആകാശത്ത് പുതിയ സിദ്ധാന്തങ്ങളിലൂടെ മനുഷ്യരെ വിയ്മയിപ്പിച്ച സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അന്ത്യവിശ്രമം സര് ഐസക് ന്യൂട്ടനും ചാള്‍സ് ഡാര്‍വിനും ചാരത്ത്. കേംബ്രിജ് യൂനിവേഴ്സിറ്റി സെന്റ് മേരി ചര്‍ച്ചില്‍ ഈ മാസം 31ന് ഹോക്കിങ്ങിന്റെ ഭൗതികശരീരം അടക്കം ചെയ്യുമെന്ന് കുടുംബം അറിയിച്ചു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് കഴിഞ്ഞ 14ന് കേംബ്രിജിലെ വീട്ടിലായിരുന്നു ഹോക്കിങ്ങിന്റെ അന്ത്യം.
50 വര്‍ഷത്തോളം അധ്യാപകനായി ജോലി ചെയ്ത കേംബ്രിജിലെ ഗോന്വില്ല ആന്‍ഡ് കേയസ് കോളജിനു സമീപത്താണ് സെന്റ് മേരി ചര്‍ച്ച്. പ്രെഫ. സ്റ്റീഫന്‍ ഹോക്കിങ്ങിന് ഏറ്റവും അനുയോജ്യമായ സ്ഥലത്താണ് അന്ത്യവിശ്രമം ഒരുക്കുന്നതെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ഡീന്‍ ജോണ്‍ ഹാള്‍ പറഞ്ഞു. 1727ല്‍ സര് ഐസക് ന്യൂട്ടനെ ഇവിടെയാണ് അടക്കം ചെയ്തത്. തൊട്ടടുത്തായി 1882ല്‍ ചാള്‍സ് ഡാര്‍വിനും അന്ത്യവിശ്രമം ഒരുക്കി. കേംബ്രിജ് യൂനിവേഴ്സിറ്റിയില്‍ മാത്തമാറ്റിക്സ് ലുക്കേഷ്യന്‍ പ്രെഫസറായിരുന്നു ഹോക്കിങ്. ഐസക് ന്യൂട്ടണ്‍ വഹിച്ചിരുന്ന പദവിയാണിത്. പിതാവ് വളരെയധികം സ്നേഹിച്ച കേംബ്രിഡ്ജ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കുന്നതില്‍ വളരയെധികം സന്തോഷമുണ്ടെന്ന് ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പറഞ്ഞു. യൂനിവേഴ്സിറ്റിയുടെയും നഗരത്തിന്റെയും പ്രധാന ഭാഗമായിരുന്നു ഹോക്കിങ്ങെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."