ചക്കയ്ക്ക് മധുരമേറും സംസ്ഥാന ഫലമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. ഇന്നലെ നിയമസഭയില്‍ മന്ത്രി വി.എസ് സുനില്‍കുമാറാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വ്യാപകമായി വളരുന്നതും യാതൊരുവിധ രാസവള പ്രയോഗവും ഇല്ലാത്തതുമായ വിളയാണ് ചക്ക. പ്രതിവര്‍ഷം 30 മുതല്‍ 60 കോടി വരെ ചക്ക ഉല്പാദിപ്പിക്കപ്പെടുന്നു എന്നാണ് കണക്ക്. പ്ലാവിന് കേരളത്തില്‍ ആരും തന്നെ വെള്ളവും വളവും കീടനാശിനിയും ഇടാറില്ല. അതിനാല്‍ ചക്ക നൂറു ശതമാനം പ്രകൃതിദത്തമാണെന്നും മന്ത്രി പറഞ്ഞു. ചക്കയില്‍നിന്ന് മൂല്യവര്‍ധിത ഉല്പന്നങ്ങള് നിര്‍മിക്കുന്നതിനുള്ള ആദ്യ അഗ്രോ പാര്‍ക്ക് തൃശൂരില്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നൂറു ശതമാനം സബ്സിഡിയില്‍ കര്‍ഷകര്‍ക്ക് വിത്ത് ലഭ്യമാക്കുന്നതും കൃഷിനാശം ഉണ്ടായാല്‍ അതിന് ആനുപാതികമായ നഷ്ടപരിഹാരം നല്‍കുന്നതും കേരളം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."