സ്വതന്ത്ര കര്‍ഷകസംഘം ഡല്‍ഹി മാര്‍ച്ച് മെയ് 9 ന്
തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും രാജ്യംകണ്ട ഏറ്റവും വലിയ വായ്പാ തട്ടിപ്പ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും മെയ് 9 ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹി മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 1 ന് സംസ്ഥാന തലത്തില്‍ റിസര്‍വ് ബാങ്കിന്റെയും പഞ്ചാബ് നാഷനല്‍ ബാങ്കിന്റെയും മുന്നില്‍ നടത്തിയ സമരപരിപാടികളുടെ തുടര്‍ച്ചയായിട്ടാണ് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
കാര്‍ഷിക വായ്പ പൂര്‍ണമായും എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് സ്ഥിരം വരുമാനം ഉറപ്പാക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം കാര്യക്ഷമമാക്കുക, ബാങ്ക് വായ്പാ തട്ടിപ്പിനെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മലയോര മേഖലയില്‍ കേന്ദ്ര വനം വകുപ്പ് നടത്തുന്ന സര്‍വേ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഹൈറേഞ്ചിലെ സര്‍വേ നടപടികളെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ തേനി, ഇടുക്കി ജില്ലാ കലക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് അദ്ദഹം കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ് കുട്ടി, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം.എ ഷുക്കൂര്‍, ജില്ലാ പ്രസിഡന്റ് എം.എസ്സ് മുഹമ്മദ്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇരുമ്പുപാലം, ഒ.ഇ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."