ഐ.എസ് ബന്ധം: മൂന്ന് പ്രതികളെ തലശ്ശേരിയിലെത്തിച്ച് തെളിവെടുത്തു
തലശ്ശേരി: ഐ.എസ് ബന്ധം ആരോപിച്ച് എന്‍.ഐ.എ അറസ്റ്റു ചെയ്തു റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളെ തലശ്ശേരിയിലെത്തിച്ച് തെളിവെടുത്തു.
തലശ്ശേരി സ്വദേശി അറബി ഹംസ, മുണ്ടേരിമൊട്ട സ്വദേശികളായ റാഷിദ്, മിഥ്ലാജ് എന്നിവരെയാണ് ഇവിടെ എത്തിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്.
തലശ്ശേരിയിലെ ഇന്റര്‍നെറ്റ് കഫെയിലും മുണ്ടേരിമൊട്ടയിലും പ്രതികളുായി എന്‍.ഐ.എ സംഘം എത്തി. ഡിവൈ.എസ്.പിമാരായ വിക്രമന്, അബ്ദുല്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തലശ്ശേരിയില്‍ കൊണ്ടുവന്ന് തെളിവുകള്‍ ശേഖരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ തലശ്ശേരിയിലെത്തിയ സംഘം വൈകിട്ടോടെയാണ് തിരിച്ചു പോയത്.
തലശ്ശേരി സ്വദേശിയായ അറബി ഹംസയുടെ നേതൃത്വത്തില്‍ ഐ.എസ് റിക്രൂട്ട്മെന്റ് നടത്തിയതായുള്ള പരാതിയിലായിരുന്നു ഇവര്‍ക്കെതിരേ അന്വേഷണം.
വൈകാതെ ഈ കേസിന്റെ കുറ്റപത്രം കൊച്ചി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ പ്രതികള്‍ കൊച്ചി കാക്കനാട്ടെ ജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."