ലൊബേറയില്ല; പെരേര തന്ത്രമോതും
പനാജി: എഫ്.സി ഗോവയുടെ മുഖ്യ പരിശീലകന് സെര്‍ജിയോ ലൊബേറ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ ടീമിനൊപ്പം ഉണ്ടാകില്ല. പകരം അസിസ്റ്റന്റ് കോച്ച് ഡെറിക്ക് പെരേരയാണ് ടീമിനെ പരിശീലിപ്പിക്കുക. വ്യക്തിപരമായ കാരണങ്ങളാലാണ് ലൊബേറ സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാറുന്നത്. അടുത്ത സീസണില്‍ സ്പാനിഷ് പരിശീലകന് തന്നെ ഗോവയ്ക്കായി തന്ത്രങ്ങളോതും.
ഐ.എസ്.എല്‍ നാലാം പതിപ്പില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമായി ഗോവയെ മാറ്റിയെടുത്ത് ശ്രദ്ധേയനായ കോച്ചാണ് ലൊബേറ. സ്പാനിഷ് കോച്ചിന്റെ ആക്രമണ ഫുട്ബോള്‍ തന്ത്രങ്ങളുടെ ബലത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 20 മത്സരങ്ങളില്‍ നിന്ന് ഗോവ എതിര് പോസ്റ്റില്‍ നിറച്ചത് 43 ഗോളുകളായിരുന്നു. ഡെംപോ എസ്.സി, സാല്‍ഗോക്കര്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചതിന്റെ മുന്‍ പരിചയത്തിലാണ് പെരേര മുഖ്യ കോച്ചായി എത്തുന്നത്. ഏപ്രില്‍ മൂന്നിന് നടക്കുന്ന പോരാട്ടത്തില്‍ എ.ടി.കെയാണ് ഗോവയുടെ എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."