അയല്‍പ്പക്ക യുവപാര്‍ലമെന്റ് സംഘടിപ്പിച്ചു
കല്‍പ്പറ്റ: നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ അയല്‍പ്പക്ക യുവ പാര്‍ലമെന്റ് സംഘടിപ്പിച്ചു. കലക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. യുവത്വത്തെ സാമൂഹിക പ്രതിബന്ധത ഉള്ളവരാക്കി മാറ്റുന്നതില്‍ നെഹ്‌റു യുവകേന്ദ്ര നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നെഹ്‌റു യുവ കേന്ദ്ര വയനാട് എ.സി.ടി പി ജയപ്രകാശ് അധ്യക്ഷനായി. സെമിനാറില്‍ രാസവള പ്രയോഗവും ജീവന്റെ നിലനില്‍പ്പും എന്ന വിഷയത്തില്‍ ഡോ. അനുടോണി അഗസ്റ്റിന്‍, ജലസംരക്ഷണം എന്ന വിഷയത്തില്‍ ജില്ലാ മണ്ണുസംരക്ഷണ ഓഫിസര്‍ പി.യു ദാസ് എന്നിവര്‍ ക്ലാസ്സ് നയിച്ചു. നെഹ്‌റു യുവ കേന്ദ്ര നടത്തിയ സൗജന്യ തൊഴില്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. എന്‍.എം.എസ്.എം ഗവ. കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സജി ആര്‍ കുറുപ്പ്, മാധ്യമ പ്രവര്‍ത്തകന്‍ കെ സജീവന്‍, എം.എസ് ജെയ്‌സണ്‍, എ.കെ മത്തായി, റമീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."