ഡി.വൈ.എഫ്.ഐ-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
ഹരിപ്പാട്: താലൂക്ക് ആശുപത്രിയില്‍ ഡി.വൈ.എഫ്.ഐ-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ട് ആര്.എസ്.എസുകാര്‍ക്ക് പരുക്ക്.
പള്ളിപ്പാട് ആപ്പില്‍ വടക്കതില്‍ വിനീത് (25), വേണാട്ട് തറയില്‍ ദിലീപ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം.
പള്ളിപ്പാട് പറയകുളം ക്ഷേത്രത്തിന് സമീപമുണ്ടായ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണ് ആശുപത്രിയിലും നടന്നത്. അവിടെ നടന്ന അക്രമണത്തില്‍ പരിക്കേറ്റ ആര്.എസ്.എസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ എത്തിയപ്പോള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിനീതിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും, ദിലീപിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹരിപ്പാട് പൊലീസ് കേസെടുത്തു.
എസ്.എഫ്.ഐ പ്രവര്ത്തകന് വെട്ടേറ്റു
ഹരിപ്പാട്: എസ്.എഫ് .ഐ പ്രവര്ത്തകന് വെട്ടേറ്റു .മഹാദേവികാട് പേരേ ചിറയില്‍ ശബരി (19) യ്ക്കാണ് കഴുത്ത് ഭാഗത്ത് വെട്ടേറ്റത്.ചൊവ്വ 6.45 ന് വലിയകുളങ്ങര ദേവീക്ഷേത്രത്തിന് സമീപം റോഡരികില്‍ വച്ചായിരുന്നു സംഭവം.
പടിഞ്ഞാറ് ജംഗ്ഷന് ചങ്ക്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ തേര് വലിച്ചുകൊണ്ട് വരുന്നതിനിടയില്‍ യാതൊരു പ്രകോപനവും കൂടാതെ ഒരു സംഘം ആളുകള്‍ വഴിയരികില്‍ കെഴുകാഴ്ച കണ്ടു കൊണ്ടു നിന്ന ശബരിയേയും സുഹൃത്തുക്കളേയും ആക്രമിക്കുകയായിരുന്നു. വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം.
ഇതിനിടയില്‍ ശബരിയ്ക്ക് കഴുത്തിനും നെഞ്ചിനും വെട്ടേല്‍ക്കുകയായിരുന്നു.
സംഭവത്തിന് പിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് ശബരി പറഞ്ഞു.കഴിഞ്ഞ ശിവരാത്രി ദിവസം പനച്ചയില്‍ ശിവക്ഷേത്രത്തിന് സമീപത്തുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."