മോദിയും പിണറായിയും ഒരേ തൂവല്‍പക്ഷികള്‍: സ്വതന്ത്ര കര്‍ഷക സംഘം
തൊടുപുഴ: കര്‍ഷക മേഖലയെ അവഗണിച്ച നരേന്ദ്ര മോദിയും പിണറായി വിജയനും ഒരേ തൂവല്‍പക്ഷികളാണെന്നും ഇരുവരും ജനകീയ പ്രശന്ങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ പറഞ്ഞു.
സ്വതന്ത്ര കര്‍ഷക സംഘം തൊടുപുഴ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മുന്നോട്ട് പോകാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക സമരങ്ങള്‍ . ഹൈറേഞ്ച് മേഖലയില്‍ കേന്ദ്ര വനംവകുപ്പ് നടത്തുന്ന സര്‍വ്വേകള്‍ ഏകപക്ഷീയമാണ്. കാര്‍ഷീക മേഖലയെ പൂര്‍ണമായും അവഗണിച്ചാണ് സര്‍വ്വേകള്‍ മുന്നോട്ട് നീങ്ങുന്നത്. കാര്‍ഷിക മേഖല വിലക്കുറവ് മൂലം ദുരിതത്തിലാകുമ്പോള്‍ കര്‍ഷക ദ്രോഹ നടപടികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇരുമ്പുപാലത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എം എ ഷുക്കൂര്‍, ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി പി മുഹമ്മദ് കുട്ടി, മുസ്ലീം ലീഗ് നേതാക്കളായ എം എം ബഷീര്‍,എസ് എം ഷെരീഫ്,ടി എസ് ഷംസുദ്ദീന്‍,കെ എച്ച് അബ്ദുള്‍ ജബ്ബാര്‍,എ എം സമദ്, എം എം എ ഷുക്കൂര്‍, പി എം എ റഹീം, എം എ കരീം, നിസാര്‍ പഴേരി, ടി എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."