ഇ.എം.എസും എ.കെ.ജിയും സാമൂഹ്യമാറ്റത്തിന്റെ ചാലക ശക്തികള്‍: വൈക്കം വിശ്വന്‍
തൊടുപുഴ: നവോത്ഥാനായകര്‍ ഉഴുതുമറിച്ച മണ്ണില്‍ പുരോഗമനത്തിന്റെ വിത്തുവിതച്ച മഹാരഥന്മാരായിരുന്നു ഇഎംഎസും എകെജി യുമെന്ന് സിപി എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്‍ പറഞ്ഞു.
ഇഎംഎസ് സിദ്ധാന്തവും പ്രയോഗവും സമന്വയിപ്പിച്ചപ്പോള്‍ പാര്‍ലമെന്റില്‍ എകെജി സാധാരണക്കാരുടെ ശബ്ദം പ്രതിധ്വനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വത്തില്‍ വെങ്ങല്ലൂരിലും ആലക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഇഎംഎസ്-എകെജി അനുസ്മരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബസംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ന്യൂനപക്ഷങ്ങളും ദളിതരും വേട്ടയാടപ്പെടുകയാണ്. കര്‍ഷകരുടെ ജീവിതം വഴിമുട്ടുന്നു. കേരള മുഖ്യമന്ത്രിയുടെ തലയ്ക്കുപോലും വര്‍ഗീയവാദികള്‍ വില പറയുന്നു. ഇതിനെതിരായ മനുഷ്യ മുന്നേറ്റങ്ങള്‍ക്ക് ഇഎംഎസും എകെജിയും പ്രചോദനമാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
വെങ്ങല്ലൂര്‍ കുറ്റിപ്പടിയില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഎം തൊടുപുഴ ഏരിയ കമ്മിറ്റിയംഗം എം എം റഷീദ് അധ്യക്ഷനായി. സെക്രട്ടറി മുഹമ്മദ് ഫൈസല്‍, അംഗങ്ങളായ വി.എസ് പ്രിന്‍സ്, സി എസ് ഷാജി, ബീന ചാക്കോ, തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ കെ ഷിംനാസ്, പി കെ ലൈല, പി വി ജോര്‍ജ് പങ്കെടുത്തു.
ആലക്കോട് നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന അനുസമരണയോഗത്തില്‍ ആലക്കോട് നേര്‍ത്ത് ലോക്കല്‍ സെക്രട്ടറി എന്‍ എസ് അബ്ദുള്‍ റസാക്ക് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ എല്‍ ജോസഫ്്, മൂലമറ്റം ഏരിയ സെക്രട്ടറി കെ വി സണ്ണി എന്നിവര്‍ സംസാരിച്ചു. ജില്ലാകമ്മിറ്റിയംഗം മുഹമ്മദ് ഫൈസല്‍, ഏരിയകമ്മിറ്റിയംഗം എ എ പത്രോസ്, റോസിലി ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."