തൊടുപുഴ നഗരസഭ ബജറ്റ്: സമഗ്ര വികസനത്തിന് പദ്ധതികള്‍
തൊടുപുഴ: തൊടുപുഴ നഗരത്തിന്റെ സമഗ്ര വികസനത്തിന് കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നഗരസഭയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്.
വര്‍ഷാരംഭത്തിലെ മുന്നിരിപ്പായ 57,689,157 രൂപ അടക്കം 10,69,553,499 രൂപ ആകെ വരവും 9,03,304,342 രൂപ ആകെചെലവും 1,66,249,157 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ അവതരിപ്പിച്ചത്. നഗരസഭയുടെ സമഗ്ര വികസനവും സാമൂഹിക നീതിയും ലക്ഷ്യമിട്ട് എല്ലാവര്‍ക്കും ഭവനമെന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.എ.വൈ.യ്ക്ക് 28 കോടി രൂപ വകയിരുത്തിയെന്നത് ശ്രദ്ധേയമാണ്.
നഗരസഭയുടെ കിഴക്കന്‍ മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കി മങ്ങാട്ടുകവല ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സിന് 12 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. കൂടാതെ ഗാന്ധി സ്‌ക്വയറില്‍ ആധുനിക ഷോപ്പിംഗ് മാളിനായി 10 കോടി രൂപ വകയിരുത്തിയതും പ്രധാന പദ്ധതികളിലൊന്നാണ്. തൊടുപുഴയാറ് ശുചീകരണത്തിനും തുടര്‍ സംരക്ഷണത്തിനുമായി 1.3 കോടി രൂപയും വകയിരുത്തി. ടൂറിസം വികസനം, ആധുനിക സ്ലോട്ടര്‍ ഹൗസ്, ജലസംരക്ഷണം, കിണര്‍ റീച്ചാര്‍ജിംഗ്, ഹരിത കേരളം, ആര്‍ദ്രം, മറ്റു നവകേരള മിഷന്‍ പ്രോജക്ടുകള്‍, ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി, എല്‍ഇഡി ലൈറ്റുകള്‍, ഓട ശുചീകരണം, ബാലസഭ എന്നിവയ്ക്കായും തുക നീക്കിയിട്ടുണ്ട്. സേവാഗ്രാം വാര്‍ഡു കേന്ദ്രം പരിപാലനത്തിനായി 2 ലക്ഷം രൂപ, മുനിസിപ്പല്‍ പാര്‍ക്ക് അറ്റകുറ്റപ്പണി, വിവിധ കുടിവെള്ള പദ്ധതികള്‍, സമ്പൂര്‍ണ സിസിടിവി നിരീക്ഷണം, തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ തുക വിഭാവനം ചെയ്്തിട്ടുണ്ട്്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ബജറ്റില്‍മേലുള്ള ചര്‍ച്ച് 26 ന് രാവിലെ 11 നു കൗണ്‍സില്‍ ഹാളില്‍ നടക്കും.
ബജറ്റ് ഒറ്റനോട്ടത്തില്‍
എല്ലാവര്‍ക്കും ഭവനം പദ്ധതി 28 കോടി
മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് 12 കോടി
സേവാഗ്രാം വാര്‍ഡ് കേന്ദ്രം പരിപാലനം 2 ലക്ഷം
ശാന്തിതീരം മുനിസിപ്പല്‍ ശ്മശാനം 2 ലക്ഷം
വിവിധ കുടിവെള്ള പദ്ധതികള്‍ 13 ലക്ഷം
ടൗണില്‍ സമ്പൂര്‍ണ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കല്‍ 20 ലക്ഷം
വയോമിത്രം പദ്ധതികള്‍ക്ക് ധനസഹായം 11 ലക്ഷം
മുനിസിപ്പല്‍ പാര്‍ക്ക് അറ്റകുറ്റപ്പണി 10 ലക്ഷം
മുനിസിപ്പല്‍ ടൗണ്‍ഹാള്‍ അറ്റകുറ്റപ്പണി 10 ലക്ഷം
ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അധിക സൗകര്യം 5 ലക്ഷം
നഗരസകേന്ദ്രങ്ങള്‍ സൗന്ദര്യവല്‍ക്കരിക്കല്‍ 4 ലക്ഷം
ഓഫീസ് ആവശ്യത്തിനു പുതിയ വാഹനം10 ലക്ഷം
മുനിസി്പ്പല്‍ ഓഫീസ് മെയിന്റനന്‍സ് 10 ലക്ഷം
ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി 3 ലക്ഷം
ബാലസഭ 1 ലക്ഷം
സ്‌കൂളുകളില്‍ ജൈവപച്ചക്കറി കൃഷി പ്രോത്സാഹനം1.5 ലക്ഷം
നഗരസഭയിലെ എല്ലാ വീടുകളിലും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം 2 ലക്ഷം
ആധുനിക സ്ലോട്ടര്‍ ഹൗസ് 3.91 കോടി
അംഗന്‍വാടികളുടെ അറ്റകുറ്റപ്പണി 12 ലക്ഷം
ഓടകളുടെ ശുചീകരണം 3.5 ലക്ഷം
ഹരിത കേരളം, ആര്‍ദ്രം, മറ്റു നവകേരള മിഷന്‍ പ്രോജക്ടുകള്‍ 15 ലക്ഷം
മുനിസിപ്പല്‍ കിഴക്കേ മാര്‍ക്കറ്റ് കെട്ടിടം അറ്റകുറ്റപ്പണി 5 ലക്ഷം
കോതായിക്കുന്ന് ബസ് സ്റ്റാന്റ് ഫീഡിംഗ് റൂം 2 ലക്ഷം
തൊടുപുഴയാറ് ശുചീരണവും തുടര്‍സംരക്ഷണവും 1.3 കോടി
കോലാനി, മണക്കാട്, കാഞ്ഞിരമറ്റം, ഡയറ്റ് ലാബ് യുപി സ്‌കൂള്‍ തൊടുപുഴ ടൗണ്‍ സ്‌കൂളുകള്‍ ഹൈടെക് നിലവാരത്തിലാക്കല്‍ 39 ലക്ഷം
അഗതികളുടെ ക്ഷേമം 14 ലക്ഷം
പൊന്നംപറമ്പില്‍ കടവ് പാലം നിര്‍മാണം 10 ലക്ഷം
മാലിന്യ സംസ്‌കരണ പദ്ധതികളും മറ്റു പരിസ്ഥിതി സംരക്ഷണ പദ്ധതികളും 34 ലക്ഷം
ഭീമ ജംഗ്ഷന്‍ആതുരാശ്രമം ഹോസ്റ്റല്‍ നടപ്പാത 5 ലക്ഷം.
ജലസംരക്ഷണം കിണര്‍ റീച്ചാര്‍ജിംഗ് 13 ലക്ഷം
വൃദ്ധസദനം സ്ഥലമെടുപ്പ് 30 ലക്ഷം
മെറ്റീരിയല്‍ റിക്കവറി സെന്റര്‍ 4 ലക്ഷം
മുനിസിപ്പല്‍ നഴ്‌സറി സ്‌കൂള്‍ പുതുക്കിപ്പണിയല്‍ 20 ലക്ഷം
തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണം 5 ലക്ഷം
കോലാനിചേരി കോളനി കമ്മ്യൂണിറ്റി ഹാള്‍ 5 ലക്ഷം
മുനിസിപ്പല്‍ മൈതാനം നവീകരണം 2 ലക്ഷം
സീവേജ്ട്രീറ്റ്‌മെന്റ് പ്ലാന്റ് 40 ലക്ഷം
നഗര പ്രദേശത്ത് നിരീക്ഷം കാമറ സംവിധാനം 4 ലക്ഷം
വ്യവസായ എസ്‌റ്റേറ്റുകളുടെ നവീകരണം 15 ലക്ഷം
പ്ലാസ്റ്റിക് റീ സൈക്ലിംഗ് യൂണിറ്റ് സ്ഥാപിക്കല്‍ 10 ലക്ഷം
നെല്‍കൃഷി കൂലിചെലവ് സബ്‌സിഡി 5.1 ലക്ഷം
മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് അറ്റകുറ്റപ്പണി 5 ലക്ഷം
നഗരസഭയുടെ സമ്പൂര്‍ണ വിവര ശേഖരണം 11 ലക്ഷം
കാഞ്ഞിരമറ്റം ക്ഷേത്രം ബലിദര്‍പ്പണ കടവ് നിര്‍മാണം 10 ലക്ഷം
ശുചീകരണ സാമഗ്രികള്‍ വാങ്ങല്‍ 4 ലക്ഷം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."