HOME
DETAILS

എല്‍.ഡി.സി റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ 10 ദിവസം; ഉദ്യോഗാര്‍ഥികളുടെ സമരം തലസ്ഥാനത്ത് തുടരുന്നു

  
backup
March 22 2018 | 04:03 AM

ldc-ranklist-last-date-arrive-strike-in-trivandrum


കണ്ണൂര്‍: ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ 10 ദിവസം മാത്രം ബാക്കി നില്‍ക്കെ 70 ഒഴിവുകള്‍ കൂടി വിവിധ വകുപ്പുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 46 പേര്‍ക്ക് പി.എസ്.സി ജില്ലാ ഓഫിസില്‍നിന്ന് അഡൈ്വസ് മെമ്മോ അയച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത അവശേഷിക്കുന്ന തസ്തികകളിലേക്കും ഉടന്‍ അഡൈ്വസ് മെമ്മോ അയക്കും. റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നു മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് റാങ്ക് ലിസ്റ്റിലുള്ളവര്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്നതിനിടെയാണ് പി.എസ്.സി അധികൃതര്‍ കഴിയുന്നത്ര നിയമനം നടത്താന്‍ ശ്രമിക്കുന്നത്.
27നുള്ളില്‍ ഒഴിവുള്ള തസ്തികകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ അഡൈ്വസ് മെമ്മോ അയച്ച 46 ഒഴിവുകളും നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തതാണ്. 24 ഒഴിവുകളാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇതുവരെ വിവിധ വകുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിനുമുന്‍പ് അവശേഷിക്കുന്നത് ഇനി അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ മാത്രമാണ്. ഈ ദിവസങ്ങളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇടയുണ്ടെന്നാണ് പി.എസ്.സി അധികൃതര്‍ പറയുന്നത്.
അതേസമയം എല്‍.ഡി.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും നാലിലൊന്നു മാത്രമാണ് നിയമനം നടന്നിരിക്കുന്നത്. ജില്ലയില്‍ 1839 പേരാണ് മെയിന്‍ ലിസ്റ്റിലുള്ളത്. ഇതില്‍ 408 പേര്‍ക്കാണ് ഇതുവരെ നിയമനം ലഭിച്ചത്. 31നുള്ളില്‍ 70 പേര്‍ക്കു കൂടി നിയമനം ലഭിച്ചാല്‍ തന്നെ ഇത് 478 ആവുകയുള്ളൂ.


പട്ടിക നിലവില്‍ വന്നതിനുശേഷം 2015 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ നടത്തിയ 1691 നിയമനങ്ങള്‍ പഴയ റാങ്ക് ലിസ്റ്റില്‍ നിന്നാണെന്ന സാങ്കേതികത്വം ഉയര്‍ത്തികാട്ടി ഇത്രയും നിയമനങ്ങള്‍ പുതിയ ലിസ്റ്റില്‍നിന്ന് നടത്തണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരത്ത് അനിശ്ചിതകാല സമരം നടത്തിവരുന്നത്. കണ്ണൂര്‍ ജില്ലയില്‍ പഴയ ലിസ്റ്റില്‍ നിന്നുള്ള 109 പേര്‍ക്കാണ് സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ച് പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതിനുശേഷം നിയമനം ലഭിച്ചത്. ഈ ലിസ്റ്റില്‍ നിന്നുള്ള ആദ്യ നിയമനം നടന്നത് 2015 ആഗസ്റ്റ് 22 നാണ്. അങ്ങനെയാകുമ്പോള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട മൂന്നുമാസം ബാക്കിവച്ച് ലിസ്റ്റ് അവസാനിപ്പിക്കുന്നത് അനീതിയാണെന്നാണ് ഉദ്യോഗാര്‍ഥികളുടെ വാദം.


മാത്രമല്ല റാങ്ക് ലിസ്റ്റ് നിലനിന്ന കാലയളവില്‍ ആശ്രിതനിയമനം, അന്തര്‍ജില്ല സ്ഥലം മാറ്റം, ലാസ്റ്റ് ഗ്രേഡ് പ്രമോഷന്‍, ബൈ ട്രാന്‍സ്ഫര്‍ നിയമനം തുടങ്ങി വിവിധ നൂലാമാലകളുടെ പേരില്‍ ഒഴിവുകള്‍ പൂഴ്ത്തിവയ്ക്കുകയും ചെയ്തപ്പോള്‍ പഠിച്ച് പരീക്ഷയെഴുതി കാത്തിരുന്നവര്‍ വഞ്ചിക്കപ്പെടുകയാണുണ്ടായതെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. 2015 മുതല്‍ ഇതുവരെ സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ 970 പേര്‍ക്ക് ആശ്രിതനിയമനം ലഭിച്ചപ്പോള്‍ റാങ്ക് ലിസ്റ്റിലെ അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പിന്തള്ളപ്പെട്ടു. അതിനുപുറമേ ചില വകുപ്പുകളില്‍ ക്ലാര്‍ക്കുമാരുടെ തസ്തിക വെട്ടിക്കുറയ്ക്കുകയും ചെയ്തു. അന്തര്‍ജില്ല സ്ഥലംമാറ്റം, ലാസ്റ്റ് ഗ്രേഡ് പ്രമോഷന്‍, ബൈ ട്രാന്‍സ്ഫര്‍ നിയമനം എന്നിവയില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് വകുപ്പ് തലവന്മാര്‍ തന്നിഷ്ടപ്രകാരം ഒഴിവുകള്‍ പൂഴ്ത്തിവയ്ക്കുകയാണെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
31ന് അവസാനിക്കുന്ന എല്‍.ഡി.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള എല്‍.ഡി.സി റാങ്ക് ലിസ്റ്റില്‍ നിന്ന് 9656 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തേണ്ട അവസ്ഥയില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ പോകുന്നതോടെ ഉദ്യോഗാര്‍ഥികള്‍ കടത്ത ആശങ്കയിലും അതുപോലെ പ്രതീക്ഷയിലുമാണ്. ഇനി ഒരു പി.എസ്.സി പരീക്ഷ എഴുതാന്‍ കഴിയാത്ത വിധത്തില്‍ പ്രായപരിധി കഴിഞ്ഞവരാണ് ഈ ലിസ്റ്റില്‍ ഉള്ളതില്‍ ഏറെയും. അതിനാല്‍ ഇനിയുള്ള ഒന്‍പത് ദിവസം നിര്‍ണായകമാണ് ഇവര്‍ക്ക്.

 

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago