സഭാ ഭൂമിയിടപാട് കേസ്: ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രിംകോടതിയില്‍ ഹരജി
കൊച്ചി: എറണാങ്കുളം- അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ ഹരജി. അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പിള്ളില്‍ എന്നയാളാണ് ഹരജി നല്‍കിയത്.
സ്റ്റേ ഒഴിവാക്കി അന്വേഷണ നടപടികള്‍ തുടരാന്‍ അവസരമൊരുക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.ക്രൈസ്തവരായ ജഡ്ജിമാര്‍ കേസ് പരിഗണിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതിരൂപതയിലെ ഭൂമി വിവാദത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവരാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
പൊലിസില്‍ പരാതി നല്‍കിയത് പരിഗണിക്കുന്നതിന് മുന്‍പുതന്നെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയ നടപടി ശരിയല്ലെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ നല്‍കിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികളും ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."