ഉദ്യോഗസ്ഥ ഒത്താശയോടെ അനധികൃത പാറ ഖനനം: യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്
താമരശ്ശേരി: ഉദ്യോഗസ്ഥ ഒത്താശയോടെ താമരശ്ശേരി താലൂക്ക് പരിധിയില്‍ നടക്കുന്ന അനധികൃത പാറ ഖനനം നിര്‍ത്തി വയ്ക്കുന്നതിന് നടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് താമരശ്ശേരി താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചു.
യാതൊരു വിധ രേഖകളോ അനുമതിയോ ഇല്ലാതെയാണ് താമരശ്ശേരി താലൂക്ക് പരിധിയിലെ കട്ടിപ്പാറ ഉള്‍പ്പെടെയുള്ള വിവിധ പഞ്ചായത്തുകളില്‍ അനിയന്ത്രിതമായി ഖനനം നടന്നു കൊണ്ടിരിക്കുന്നത്.
ഖനന മേഖലയില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായും യോഗം ചൂണ്ടിക്കാട്ടി.
അഷ്റഫ് പൂലോട് അധ്യക്ഷനായി. ഷമീര്‍ മോയത്ത് ഉദ്ഘാടനം ചെയ്തു. ഷാഫി സക്കരിയ കോളിക്കല്‍, മുജീബ് വേണാടി, ഷംസീര്‍ കക്കാട്ടുമ്മല്, അനസ് കട്ടിപ്പാറ, ഷമീര്‍ അമരാട് സംസാരിച്ചു. താമരശ്ശേരി: ഉദ്യോഗസ്ഥ ഒത്താശയോടെ താമരശ്ശേരി താലൂക്ക് പരിധിയില്‍ നടക്കുന്ന അനധികൃത പാറ ഖനനം നിര്‍ത്തി വയ്ക്കുന്നതിന് നടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് താമരശ്ശേരി താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചു.
യാതൊരു വിധ രേഖകളോ അനുമതിയോ ഇല്ലാതെയാണ് താമരശ്ശേരി താലൂക്ക് പരിധിയിലെ കട്ടിപ്പാറ ഉള്‍പ്പെടെയുള്ള വിവിധ പഞ്ചായത്തുകളില്‍ അനിയന്ത്രിതമായി ഖനനം നടന്നു കൊണ്ടിരിക്കുന്നത്.
ഖനന മേഖലയില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായും യോഗം ചൂണ്ടിക്കാട്ടി.
അഷ്റഫ് പൂലോട് അധ്യക്ഷനായി. ഷമീര്‍ മോയത്ത് ഉദ്ഘാടനം ചെയ്തു. ഷാഫി സക്കരിയ കോളിക്കല്‍, മുജീബ് വേണാടി, ഷംസീര്‍ കക്കാട്ടുമ്മല്, അനസ് കട്ടിപ്പാറ, ഷമീര്‍ അമരാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."